സുല്‍ത്താന്‍ബത്തേരി: ദൈവത്തിലേക്കടുക്കാന്‍ മധ്യവര്‍ത്തികളുടെ ആവശ്യമില്ലെന്നു പഠിപ്പിക്കുന്ന ശുദ്ധമായ ഏകദൈവവിശ്വാസത്തിനു മാത്രമേ ആത്മീയചൂഷണത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പി സി അഹ്‌മദ് അഭിപ്രായപ്പെട്ടു. ഐ എസ് എം ആദര്‍ശ കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും ആത്മീയചൂഷണം അനുദിനം വര്‍ധിച്ചുവരികയാണ്. വ്യാപാരവത്‌കരിച്ച ആത്മീയതയുടെ മറവില്‍ ചൂഷണത്തിന് വിധേയരായിത്തീരുന്നത് ഏറെയും സാധാരണക്കാരാണെന്നതിനാല്‍ പ്രബോധകരുടെ ഉത്തരവാദിത്തം ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം ജില്ലാ സെക്രട്ടറി സയ്യിദലി സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എം ശബീര്‍ അഹ്‌മദ്, മമ്മൂട്ടി മുസ്‌ലിയാര്‍, സിദ്ദീഖ് ബത്തേരി, സജ്ജാദ് മേപ്പാടി, ജലീല്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അബ്‌ദുല്‍ജലീല്‍ മദനി സ്വാഗതവും സലാം മുട്ടില്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം