Add caption |
ദുബായ്: നവാഗത എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒപീനിയന്‍ മാഗസിന്‍ പ്രകാശനം ചെയ്തു. യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് അല്‍ മാജിദ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഷാജന്‍ മാടമ്പാട്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. യു.എ.ഇ ഇസ് ലാഹി സെന്റര്‍ നവാഗത എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തവരുടെ സൃഷ്ടികളാണ് മാസികയിലുള്ളത്.
ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് വി.പി അഹമ്മദ്കുട്ടി മദനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ മുജീബ് എടവണ്ണ, കെ.എ.ജമാലുദീന്‍, ഫൈസല്‍ അന്‍സാരി, ഹാറൂണ്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം