മനസ്സിന്റെ പവിത്രത, മനുഷ്യന്റെ പൂര്‍ണ്ണത
കുവൈത്ത് ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച പഠന ക്യാമ്പിൽ ഡോ. സകീർ ക്ലാസെടുക്കുന്നു. സമീപം ഡോ. നസീം, എം.ടി. മുഹമ്മദ്, എഞ്ചി. ഉമ്മര്‍ കുട്ടി എന്നിവര്‍ |
കുവൈത്ത് : മനസ്സിന്റെ പവിത്രത, മനുഷ്യന്റെ പൂര്‍ണ്ണത എന്ന പ്രമേയത്തിലൂടെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇസ്‌ലാമിക വഴിയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് എം.ടി ഉദ്‌ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
മുലയൂട്ടുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന വയറിളക്കം, കഫകെട്ട്, ശ്വാസമുട്ട്, അലര്‍ജി തുടങ്ങിയ അസുഖം വളരെയധികം കുറക്കാന്‍ കഴിയുമെന്ന് കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഡോ. സകീര്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രഷര്‍, കൊളസ്റ്ററോള്‍, ഡയബറ്റിസ് എന്നീ രോഗങ്ങള്‍ വരെ കുറയ്‌ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് ഡോ. സകീര്‍ വിശദീകരിച്ചു. ദൈവത്തോട് ആത്മാര്‍ത്ഥത നിറഞ്ഞ മനസ്സോടെയും വിശ്വാസത്തോടെയും സമീപിക്കുമ്പോഴാണ് ശുദ്ധത നല്‍കുന്ന അനുഭവങ്ങള്‍ കരഗതമാവുകയുള്ളൂവെന്ന് ഈമാന്‍ അറിവും അനുഭവവും എന്ന വിഷയം അവതരിപ്പിച്ച അബ്‌ദുല്‍ അസീസ് സലഫി സൂചിപ്പിച്ചു. പരിശുദ്ധ ദൈവീക ദൃഷ്‌ടാന്തങ്ങളിലൂടെയുള്ള സ്‌പന്ദനകള്‍ തൊട്ടറിഞ്ഞ് ഇസ്‌ലാം ലോക വ്യാപകമായി അറിയുകയും മനുഷ്യ സമൂഹത്തില്‍ പരിവര്‍ത്തനകള്‍ നടന്നു കൊണ്ടിരിക്കുയാണ്. ആഗോള ഇസ്‌ലാമിക ചലനങ്ങള്‍ എന്ന വിഷയത്തിലൂടെ സയ്യിദ് അബ്‌ദുറഹിമാന്‍ വിശദീകരിച്ചു.
വ്യായാമത്തെ ജീവിത ചര്യയുമായി കൂട്ടി ചേര്‍ക്കുകയും ഭക്ഷണ ക്രമീകരണത്തില്‍ വലിയ ശ്രദ്ധ ചെലുത്തുകയും ചെയ്യുക എന്നതാണ് ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടിയെന്ന് പ്രവാസികളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഡോ. നസീം പറഞ്ഞു. ജീവിത യാത്രക്കിടെ പ്രവാചകരുടെ ചര്യ കണ്ടെത്തുകയും അവയെ മറികടക്കാതിരിക്കുകയുമാണ് വേണ്ടത്. ഹദീസ് രണ്ടാം പ്രമാണം എന്ന വിഷയത്തില്‍ ശംസുദ്ധീന്‍ ഖാസിമി ക്ലാസെടുത്തു.
ലോക വ്യാപകമായി ഇസ്‌ലാം പ്രചരിപ്പിക്കുന്ന കേരള ഇസ്‌ലാഹി ക്ലാസ് റൂമില്‍ (ബൈലക്‌സ് മെസ്സഞ്ചര്‍) പരിപാടിയുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നു. സംശയ നിവാരണത്തിന് ഇസ്‌ലാഹി ക്ലാസ് റൂമില്‍ നിന്ന് വന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയത് ക്യാമ്പിന് പുതുമ നല്‍കി.
ശാഖ പ്രസിഡന്റ് എഞ്ചി. ഉമ്മര്‍ കുട്ടി അധ്യക്ഷത വഹിച്ചു. താജുദ്ധീന്‍ നന്ദി, എഞ്ചി. അന്‍വര്‍ സാദത്ത് സംസാരിച്ചു. അസ്‌ഹര്‍ ഖിറാഅത്ത് നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം