മൂവാറ്റുപുഴ : സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുന്ന അധാര്‍മികതകള്‍ക്കെതിരെയും വര്‍ഗീയ-തീവ്രചിന്തകള്‍കള്‍ക്കെതിരെയും സമൂഹം ഒന്നിക്കണമെന്ന് ഐ എസ് എം സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. ഐ എസ് എം ആദര്‍ശകാമ്പയിന്റെ ഭാഗമായി ജില്ല ഐ എസ് എം സംഘടിപ്പിച്ച സെമിനാര്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഹസന്‍ മദീനി ഉദ്‌ഘാടനം ചെയ്‌തു. അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ തള്ളിവിടുന്നത് പ്രതിസന്ധികളി ലേക്കും അസമാധാനത്തിലേക്കുമാണെന്നും കലര്‍പ്പില്ലാത്ത ദൈവികസന്ദേശം ഉള്‍ക്കൊള്ളുക മാത്രമാണ് അശാന്തിയില്‍ നിന്നുള്ള മോചനത്തിന്റെ വഴിയെന്നും അദ്ദേഹം പറഞ്ഞു.
എം എം ബശീര്‍ മദനി മോഡറേറ്ററായിരുന്നു. പി എം മുസ്‌തഫ സുല്ലമി വിഷയമവതരിപ്പിച്ചു. ഡി. ശ്രീമാന്‍ നമ്പൂതിരി, ഫാ. തോമസ് പോള്‍ റംബാന്‍, ബഷീര്‍ പട്ടേല്‍ത്താഴം എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്‌ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷതവഹിച്ചു. മുഹമ്മദ് വാളറ, അബ്‌ദുന്നാസര്‍ കാക്കനാട്, ജരീര്‍ പാലത്ത്, കബീര്‍ സുല്ലമി, ഹുസൈന്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.
പഠനസെഷനില്‍ ഫൈസല്‍ ചക്കരക്കല്ല്, അബ്‌ദുസ്സത്താര്‍ കൂളിമാട് ക്ലാസെടുത്തു. സമാപനസെഷന്‍ ബാബുപോള്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എം എം അബ്ബാസ് സ്വലാഹി, വി എ ഉമ്മര്‍ കുട്ടി, വി മുഹമ്മദ് സുല്ലമി, കെ ബി പരീത്, എം കെ ശാക്കിര്‍, കെ എം സലീം പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം