കോഴിക്കോട്: പെട്രോളിയം ഉല്‌പന്നങ്ങളുടെ വില തോന്നിയപോലെ വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ സമീപനം ജനങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
യാതൊരു നിയന്ത്രണവുമില്ലാതെ, മാസത്തില്‍ അഞ്ചും ആറും തവണ പെട്രോളിന് വില വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ തന്നെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ വന്‍ബാധ്യത വരുത്തിവയ്‌ക്കുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണം. പെട്രോളിയം ഉല്‌പന്നങ്ങളുടെ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് അടിക്കടിയുണ്ടാവുന്ന ഈ വര്‍ധനവിന് കാരണം. രാജ്യത്തെ എണ്ണക്കിണറുകള്‍ അംബാനിമാര്‍ക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. വിലവര്‍ധന ജനങ്ങളിലേല്‌പ്പിക്കുന്ന ആഘാതം കണക്കിലെടുക്കാതെ കുത്തകകളുടെ താല്‌പര്യ സംരക്ഷണത്തിന് എതിരുനില്‍ക്കുന്നത് അനീതിയാണ്. വില വര്‍ധനക്കെതിരെ രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ഐ എസ് എം അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്‌തു. സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും എയ്‌ഡഡ് സ്ഥാപനങ്ങളിലെയും നിയമനങ്ങളും പി എസ് സിക്ക് വിടണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ഐ പി അബ്‌ദുസ്സലാം, സുഹൈല്‍ സാബിര്‍, ഇസ്‌മാഈല്‍ കരിയാട്, ഇ ഒ ഫൈസല്‍, കെ ഹര്‍ശിദ്, യു പി യഹ്‌യാഖാന്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം