തിരുവനന്തപുരം : വക്കം മൌലവിയുടെ നവോഥാന ചിന്തയും ദേശസ്നേഹവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നവോഥാന സംഭാവനകള്‍ പാട്യപദ്ധതിയില്‍ പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിച്ച 'വക്കം മൌലവിയും കേരള നവോഥാനവും' എന്ന വിഷയത്തിലുള്ള സംസ്ഥാനതല കേരള ഇസ്ലാമിക് സെമിനാര്‍ ആവശ്യപ്പെട്ടു.
കേരള ഇസ്ലാമിക് സെമിനാര്‍ ഡയരക്ടര്‍ ഡോ: പി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പ്രൊഫ: എം സൈനുദ്ധീന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സി എം മൌലവി, ആസിഫലി കണ്ണൂര്‍, നാസിറുദ്ദീന്‍ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, നൂറുദ്ധീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വിവിധ പരിപാടികളില്‍ ഡോ: ജമാല്‍ മുഹമ്മദ്, ഇ കെ അഹമദ് കുട്ടി, ഡോ: കെ എം സീതി, ഐ പി അബ്ദുസ്സലാം, ഗൌരിദാസന്‍ നായര്‍, കെ പി മോഹനന്‍, കെ കെ ഷാഹിന, എം ജി രാധാകൃഷ്ണന്‍, മുജീബുറഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം