തലശ്ശേരി : സ്ത്രീകളുടെ സ്വത്വബോധം ചോദ്യം ചെയ്യുന്ന ദൃശ്യമാധ്യമ ഇടപെടലുകളേയും ഇര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ സംസ്കാരത്തെയും പെണ്‍സമൂഹം തിരിച്ചറിയണമെന്ന് എം എസ് എം സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം അഭിപ്രായപ്പെട്ടു.
'ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്നാ പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി സംഘടി പ്പിക്കുന്ന കാമ്പയിന്റെ ഭാഗ മായാണ് സമ്മേളനം സംഘടിപ്പിച്ചത്. തലശ്ശേരി നഗര സഭാധ്യക്ഷ ആമിന മാളിയേക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം