മലപ്പുറം: എണ്ണൂറ് ദിവസം പിന്നിട്ട മലപ്പുറം കലക്‌ട്രേറ്റ് നടയിലെ മദ്യനിരോധന സത്യാഗ്രഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന് മലപ്പുറം ജില്ലയെ മാതൃകയാക്കുന്നതിന് പദ്ധതികളാവിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഐ എസ് എം അരീക്കോട് മണ്ഡലം കമ്മിറ്റി ജില്ലാ കലക്‌ടര്‍ എം സി മോഹന്‍ദാസിനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിനും നിവേദനം സമര്‍പ്പിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ നിവേദനം സമര്‍പ്പിച്ചു. ജില്ലാപ്രസിഡന്റ് നൂറുദ്ദീന്‍ എടവണ്ണ, ശാക്കിര്‍ ബാബു കുനിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം