കൊച്ചി: ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ എറണാകുളം ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡോണേഴ്‌സ് മീറ്റ് എറണാകുളം ഫ്രൈഡേ ക്ലബ്ബ് ഹാളില്‍ സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. വേദനയനുഭവിക്കുന്നവന്റെ വേദനയകറ്റുകയും നിരാലംബര്‍ക്ക് അത്താണിയാവുകയും അഗതികളെയും അനാഥകളെയും വിധവകളെയും മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദഅ്‌വത്ത് മേഖലയില്‍ കരുത്തുപകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ എം എം ബഷീര്‍ മദനി, വി എ ബഷീര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്‌ദുല്‍ഗനി സ്വലാഹി, ഐ എസ് എം, ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, സാമൂഹ്യക്ഷേമ വകുപ്പ് കണ്‍വീനര്‍ എം എം അബ്ബാസ് സ്വലാഹി, സി എ മാഹിന്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം