Thursday, February 16, 2012

ഇന്‍സൈറ്റ് ഖത്തര്‍ 'ഇഖ്‌റഅ്' പഠന പദ്ധതിക്ക് ഉജ്ജ്വല തുടക്കം



ദോഹ: സമകാലിക ലോകം നേരിടുന്ന മുഴുവന്‍ വെല്ലുവിളികള്‍ക്കും ഏക പരിഹാരം വിശുദ്ധ ഖുര്‍ആന്‍ ആണെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദു റഊഫ് മദനി പറഞ്ഞു. ഖുര്‍ആനിക അധ്യാപനങ്ങള്‍ മുറുകെപ്പിടിച്ച് നടക്കുന്ന വിദ്യാര്‍ഥിക്ക് മാത്രമേ ജീവിതത്തില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ. അതില്‍ നിന്നുള്ള അകല്‍ച്ച പരാജയം സൃഷ്ടിച്ചതിന് ചരിത്രം സാക്ഷിയാണ്. വ്യക്തി-കുടുംബ-സാമൂഹിക ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവുന്നതിന് അടിസ്ഥാന കാരണം ധാര്‍മിക, വിശ്വാസ രംഗങ്ങളിലെ മൂല്യത്തകര്‍ച്ചയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ വിദ്യാര്‍ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇഖ്‌റഅ് പഠന സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പഠനം, ചിന്ത, സമര്‍പ്പണം എന്ന ശീര്‍ഷകത്തില്‍ ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠന പദ്ധതിയാണ് 'ഇഖ്‌റഅ്' . പദ്ധതിയുടെ ഭാഗമായി മാസത്തിലൊരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെടും. ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതനഅറിവുമായി യോജിപ്പിച്ച് പ്രഗത്ഭരുടെ നേതൃത്വത്തില്‍ 'ഇഖ്‌റഅ്' ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. പഠനക്ലാസ്സുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ അടങ്ങിയതായിരിക്കും പ്രതിമാസ കൂടിച്ചേരലുകള്‍. വിദ്യാര്‍ഥികളെ ഭാവിയിലെ വെല്ലുവിളികള്‍അഭിമുഖീകരിക്കാന്‍ സജ്ജമാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. ആയിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്‍സൈറ്റ് ചെയര്‍മാന്‍ അബ്ദുല്‍ വാരിസ് എം.എ. അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ റിജാസ് അബൂബക്കര്‍, ശബില്‍ ശെരീഫ്, നബീല്‍ അബ്ദുല്‍ നാസര്‍, ശമീല്‍ അബ്ദുല്ല, ജിഹാദ് അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...