നജ്റാന്‍: : സൗദി ഇന്ത്യന്‍ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച ആറാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നജ്റാന്‍ പ്രാദേശിക സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാന ദാനവും ഏഴാമത് പരീക്ഷയുടെ രജിസ്ട്രേഷന്‍ ഉദ്ഘാടനവും ഡോ: നസീര്‍ നിര്‍വഹിച്ചു. അഹമ്മദ് മധുര ആദ്യ കോപ്പി ഏറ്റുവാങ്ങി. അബ്ദുലതീഫ് കാടഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്രഹാം (ഒ ഐ സി സി), മുസ്തഫ (പ്രതിഭ), നിസാര്‍ ഫൈസി (ഇസ്ലാമിക് സെന്‍റര്‍), അഷ്‌റഫ് കണ്ണൂര്‍ (കെ എം സി സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി പി ശഫീഖ് സ്വാഗതവും ഹനീഫ രാമപുരം നന്ദിയും പറഞ്ഞു. സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന "സൊസൈറ്റി ഓഫ് മേമ്മോരൈസിംഗ് ദ ഹോളി ഖുര്‍ആന്‍" റിയാദ് ഘടകത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഏഴാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നത്.
മര്‍ഹും മുഹമ്മദ് അമാനി മൗലവി എഴുതിയ വിശുദ്ധഖുര്‍ആന്‍ വിവരണ സമാഹാരത്തിലെ സൂറത്ത് അന്‍ആം പരിഭാഷയെ അവലംബമാക്കിയാണ് ചോദ്യങ്ങള്‍. മാര്‍ച്ച് മുപ്പതു വരെ ഉത്തര കടലാസുകള്‍ സ്വീകരിക്കുന്നതാണ്. കോപ്പികള്‍ ലഭ്യമാക്കാന്‍ ഇസ്ലാഹി സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം