Sunday, February 26, 2012

മതത്തെ ചൂഷണോപാധിയാക്കരുത് : ISM ബഹുജനറാലി



കോഴിക്കോട്: മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് അന്ധവിശ്വാസ പ്രചാരണം നടത്തുന്ന പൗരോഹിത്യ നടപടികള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച 'കേശവാണിഭത്തിനെതിരെ'യുള്ള ബഹുജനറാലി ആഹ്വാനംചെയ്തു. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന കേശ വാണിഭത്തിനെതിരെയുള്ള ബഹുജനറാലി പൗരോഹിത്യത്തിന് താക്കീതായി. മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച പടുകൂറ്റന്‍ റാലിയില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പേര്‍ അണിനിരന്നു. 

ദൈവികമതമായ ഇസ്‌ലാം ചൂഷണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നുണ്ട്. പ്രവാചകന്റെ തിരുശേഷിപ്പുകളിലല്ല, അദ്ദേഹത്തിന്റെ സന്ദേശങ്ങളെയാണ് വിശ്വാസികള്‍ വിലമതിക്കുന്നത്. മാനവമോചന ഗ്രന്ഥമായ ഖുര്‍ആന്‍ സകലവിധ പൗരോഹിത്യത്തെയും എതിര്‍ക്കുന്നുണ്ട്. പ്രപഞ്ച സ്രഷ്ടാവിന് ഇടത്തട്ടു കേന്ദ്രങ്ങള്‍ മെനഞ്ഞുണ്ടാക്കി മതത്തെ സങ്കീര്‍ണമാക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും ബഹുജനസംഗമം അഭിപ്രായപ്പെട്ടു. 

ബഹുജന സംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ല, എ പി കുഞ്ഞാമു, എം എസ് എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് വേളം, ഇസ്മാഈല്‍ കരിയാട്, അലിമദനി മൊറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...