സുല്‍ത്താന്‍ബത്തേരി: അറബ് ലോകത്ത് നടക്കുന്ന മുല്ലപ്പൂ വിപ്ലവം പ്രതീക്ഷയാണെന്ന് ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. ഫിബ്രവരി 19ന് ബത്തേരിയില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സംസ്ഥാന സംഗമത്തോടനുബന്ധിച്ച് പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ 'ദ മെസേജ്' എക്‌സിബിഷനില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം ജനാധിപത്യ സോഷ്യലിസ്റ്റ് ചിന്തകള്‍ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും എതിരാണെന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടിയാണ് അറബ് വിപ്ലവം. അറബ് വസന്തത്തെ ഇസ്‌ലാമിക വിപ്ലവം എന്ന് വിശദീകരിക്കുന്നതിനെക്കാളുപരി ഏകാധിപതികള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റമാണെന്ന് പറയുന്നതാവും ശരി-അദ്ദേഹം പറഞ്ഞു.
ഹമീദ് വാണിമേല്‍, ആലിക്കോയ, അബ്ദുള്‍ ലത്തീഫ്, എം.എ. അസൈനാര്‍, അഹമ്മദ്‌കോയ, ടി.കെ. ഇബ്രാഹിം, ഖലീലു റഹ്മാന്‍ ഫാറൂഖി, ഹാസില്‍ കുട്ടമംഗലം, അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച അഞ്ചുമണിക്ക് ന്യൂനപക്ഷ സമൂഹം സമകാലിക സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം സി.മമ്മൂട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം