Thursday, February 16, 2012

QLS സംസ്ഥാന സംഗമം 19ന് സുല്‍ത്താന്‍ ബത്തേരിയില്‍



വയനാട് : കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ വാര്‍ഷിക സംഗമം 19ന് സുല്‍ത്താന്‍ബത്തേരിയില്‍ നടക്കും. സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില്‍ അയ്യായിരത്തിലധികം ഖുര്‍ആന്‍ പഠിതാക്കള്‍ സംഗമിക്കും. രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഡോ. ആദില്‍ ഹസന്‍ യൂസുഫ് അല്‍ഹമദ് (ബഹ്‌റൈന്‍) മുഖ്യാതിഥിയായിരിക്കും. 

യുവത പുസ്തകങ്ങളുടെ പ്രകാശനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കും. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം എസ് എം പ്രസിഡന്റ് ഡോ. മുബശിര്‍ പാലത്ത്, ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് പി പി അയ്യൂബ്, എം ജി എം ജന. സെക്രട്ടറി ശമീമ ഇസ്വ്‌ലാഹിയ്യ, അബ്ദുര്‍റഹ്മാന്‍ ഐഡിയല്‍ എന്നിവര്‍ പ്രസംഗിക്കും. പഠനസെഷനില്‍ ക്യു എല്‍ എസ് ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിക്കും. അന്ധവിശ്വാസങ്ങള്‍; ആധുനിക ഭാവങ്ങള്‍, പ്രമാണങ്ങള്‍-സമീപനങ്ങള്‍ എന്നീ വിഷയങ്ങള്‍ സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി എന്നിവര്‍ അവതരിപ്പിക്കും. ആത്മസംസ്‌കരണം: ഖുര്‍ആനിക സമീപനം, ഖുര്‍ആന്‍ സാമൂഹിക നവോത്ഥാനത്തിന് എന്നീ വിഷയങ്ങളില്‍ സി കെ ഉസ്മാന്‍ ഫാറൂഖി, പി എം എ ഗഫൂര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ഷബീര്‍ അഹ്മദ് അധ്യക്ഷത വഹിക്കും. ക്യു എല്‍ എസ് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇബ്‌റാഹീം ഹാജി ഏലാങ്കോട് വിതരണം ചെയ്യും. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ല്യാര്‍, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി എന്നിവര്‍ പ്രസംഗിക്കും. ക്യു എല്‍ എസ് സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ മെസേജ് ഇസ്‌ലാമിക് എക്‌സിബിഷനിലും, യുവത പുസ്തകമേളയിലും നൂറുകണക്കിനാളുകള്‍ സന്ദര്‍ശിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, പി ഹംസ മൗലവി എന്നിവര്‍ പങ്കെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...