താനാളൂര്‍ : ചുങ്കം തൗഹീദ് നഗറില്‍ നടന്ന കെ.എന്‍.എം താനാളൂര്‍ ശാഖാസമ്മേളനം സമാപിച്ചു. സമ്മേളനം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. അഹമ്മദ്കുട്ടി മദനി അധ്യക്ഷതവഹിച്ചു. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി. സര്‍ഗസംഗമം ഡോ. ടി.കെ. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു. ഞായറാഴ്ച രാവിലെ നടന്ന വനിതാസമ്മേളനം വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടനംചെയ്തു. പഠനസെഷന്‍ KNM സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍സുല്ലമി ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം KNM സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. പി. ചെറിയബാവ അധ്യക്ഷതവഹിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം