Wednesday, February 08, 2012

സ്ത്രീപീഡനങ്ങള്‍ക്കും അത്രിക്രമങ്ങള്‍ക്കുമെതിരെ ശിക്ഷ കര്‍ശനമാക്കുക : എറണാകുളം ജില്ലാ വനിതാ സമ്മേളനം



ആലുവ : സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ ദൈനംദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമ ങ്ങള്‍ക്കും, പീഡനങ്ങള്‍ക്കുമെതിരെ നിലവിലുള്ള ശിക്ഷ അപര്യാപ്തമാണെന്നും കഠിനവും കര്‍ക്കശവുമായ ശിക്ഷാനടപടികള്‍ നീതിപീഠങ്ങളില്‍ നിന്നും ലഭ്യമാക്കിയാല്‍ ആവര്‍ത്തിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുമെന്നും മുജാഹിദ് എറണാകുളം ജില്ലാ വനിതാ സമ്മേളനം അഭിപ്രായ പ്പെട്ടു. പീഡനങ്ങള്‍ക്ക് പിടിക്കപ്പെട്ട് പുറത്തിറങ്ങിയാല്‍ വീണ്ടും പീഡനത്തിലെ പ്രതികളായി പിടികൂടപ്പെടുന്നത് നിലവിലുള്ള ശിക്ഷയുടെ അപര്യാപ്തതയാണെന്നും സമ്മേളനം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യനവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന സന്ദേശവുമായി ആലുവ തോട്ടുംമുഖം എന്‍.കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന എറണാകുളം ജില്ലാ വനിതാ സമ്മേളനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനവോത്ഥാനത്തിന് സ്ത്രീകളുടെ പങ്ക് അനിഷേധ്യമാണെന്നും ഭാവി തലമുറ യെ ശരിയായ ദിശബോധമുള്ളവരായി വളര്‍ത്തുന്നതിന് മാതാക്കളുടെ കടമ നിര്‍വഹി ക്കുന്നതില്‍ വരുന്ന വീഴ്ച വന്‍ ഭവിഷ്യത്തുകള്‍ക്ക് വഴിയൊരുക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലൈസ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ഷഹാദത്ത് സുല്ലമിയ്യ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കെ.എന്‍.എം. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് എം.കെ. ഷാക്കിര്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായ ത്ത് മെമ്പര്‍ നസീമ സലാം, ശ്രീമൂലനഗരം പഞ്ചായത്ത് മെമ്പര്‍ സീനത്ത് താഹിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഫിയ ഖാലിദ് സ്വാഗതവും ഐഷ അസ്‌ലം നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് നടന്ന പഠനക്ലാസ്സില്‍ സി.എം. മൗലവി, 'ഉമ്മയും ഉപ്പയും സ്‌നേഹസാഗരം മക്കള്‍ അല്ലാഹുവിന്റെ സമ്മാനം' എന്ന വിഷയവും ജമീല ടീച്ചര്‍ എടവണ്ണ 'വിശ്വാസ ജീര്‍ണത കള്‍ക്കെതിരെ സ്ത്രീശക്തി' എന്ന വിഷയവും ശമീമ ഇസ്‌ലാഹിയ്യ 'സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന വിഷയവും കുഞ്ഞുബീവി ടീച്ചര്‍ രണ്ടത്താണി 'വന്നത്‌പോലെ തിരിച്ചു പോകാനാകുമോ?' എന്ന വിഷയവും അവതരിപ്പിച്ച് സംസാരിച്ചു. സമാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. സുബൈദ സുല്ലമിയ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എന്‍.എം. ജില്ലാ പ്രസിഡന്റ് എം.എം. ബഷീര്‍ മദനി, എം.എസ്.എം. ജില്ലാ പ്രസിഡന്റ് എ.എ. അജ്മല്‍ എന്നിവര്‍ ആശംസ കളര്‍പ്പിച്ചു. കെ.വി. മുഹമ്മദ് മൗലവി കോക്കൂര്‍ സമാപന പ്രസംഗവും. ഷീബ ഷമീര്‍ സ്വാഗതവും മുഹ്‌സിന മജീദ് നന്ദിയും പ്രകാശിപ്പിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...