Tuesday, February 07, 2012

സാമൂഹ്യ മുന്നേറ്റത്തില്‍ നവേത്ഥാന നായകരുടെ സാഹിത്യ സംഭാവനകള്‍ നിസ്‌തുലം - സാഹിത്യസംവാദം



കോഴിക്കോട്‌: കേരള മുസ്‌ലിംകളുടെ സാമൂഹിക പരിവര്‍ ത്തനത്തിന്‌ പിന്നില്‍ സയ്യിദ്‌ സനാഉല്ല മക്‌തി തങ്ങള്‍ ഉള്‍പ്പെ ടെയുള്ള നവോത്ഥാന നായകരുടെ സാഹിത്യസൃഷ്‌ടികള്‍ അ നല്‌പമായ പങ്കു വഹിച്ചിട്ടുണ്ടെന്ന്‌ ഐ എസ്‌ എം പ്രസിദ്ധീകരണാലയമായ യുവതയുടെ സില്‍വര്‍ ജൂബിലി പരിപാടികളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കോഴിക്കോട്ട്‌ സംഘടിപ്പിച്ച സാഹിത്യ സംവാദം അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിംകളെ അക്ഷരങ്ങളുമായി ബന്ധപ്പെടുത്താ നും വായനാ സംസ്‌കാരമുള്ളവരാക്കാനും മുന്‍കാല പണ്ഡിതര്‍ മത പ്രബോധനത്തോടൊപ്പം സാഹിത്യത്തെയും ഉപയോഗപ്പെടുത്തിയിരുന്നു. ഈ വഴിക്കുള്ള ചിന്തകളും ശ്രമങ്ങളും മുസ്‌ലിം സമൂഹത്തില്‍ ഇനിയും ഉണ്ടാവേണ്ടതുണ്ട്‌. ലോകത്തു തന്നെ വിപുലമായ വായനാ സമൂഹമുള്ള ചെറുഭാഷകളിലൊന്നാ യ മലയാളത്തില്‍ മൗലിക ഇസ്‌ലാമിക രചനകള്‍ ഇനിയും പി റക്കേണ്ടതുണ്ടെന്ന്‌ സംവാദം അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തി ന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍ എഴുത്തും സാഹിത്യ പ്രചാരണവും വഹിക്കുന്ന പങ്ക്‌ ചെറുതല്ല. ഇലക്‌ട്രോണിക്‌ മീഡിയകളും ദൃശ്യമാധ്യമങ്ങളും വായനയുടെ സമയം അപഹരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയെ വായനാ ലോകത്തേക്ക്‌ കൊണ്ടുവരാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്‌. സമൂഹത്തെ അന്ധവിശ്വാസങ്ങളിലേക്കും അശ്ലീലതകളിലേക്കും എത്തിക്കു ന്ന രചനകള്‍ വായനലോകത്ത്‌ ഇടം പിടിക്കുന്നതില്‍ സംവാ ദം ആശങ്ക രേഖപ്പെടുത്തി. 

`മലയാള സാഹിത്യവും മുസ്‌ലിം സാമൂഹിക പരിവര്‍ത്തനവും ' എന്ന വിഷയത്തില്‍ നടന്ന സം വാദത്തില്‍ കെ ഇ എന്‍, യു കെ കുമാരന്‍, ശിഹാബുദ്ദീന്‍ പൊ യ്‌ത്തുംകടവ്‌, പി എം എ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യുവത സില്‍വര്‍ സ്‌കീം പദ്ധതി കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, റഷീദ്‌ പരപ്പനങ്ങാടിയെ വരി ചേര്‍ത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം സെക്രട്ടറി കെ പി സകരിയ്യ, ഐ എസ്‌ എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, എം എസ്‌ എം സംസ്ഥാന ട്രഷറര്‍ സെയ്‌ത്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, യുവത കണ്‍വീനര്‍ പി സുഹൈല്‍ സാബിര്‍, ഇസ്‌മാഈല്‍ കരിയാട്‌ പ്രസംഗിച്ചു. `ഇസ്‌ ലാമിക സാഹിത്യം മലയാളത്തില്‍' എന്ന വിഷയം സി എം മൗ ലവി ആലുവ അവതരിപ്പിച്ചു. `അക്ഷര വെളിച്ചത്തിന്റെ കാല്‍നൂറ്റാണ്ട്‌' എന്ന സനേദശവുമായി നടക്കുന്ന യുവത സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെങ്ങും പുസ്‌തമേളകള്‍, സാഹിത്യ ചര്‍ച്ചകള്‍, പുതിയ പുസ്‌തകങ്ങളുടെ പ്രകാശനം, യുവത സില്‍വര്‍ സ്‌കീം പ്രചാരണം എന്നിവ നടത്തും.

2 വായനക്കാരുടെ പ്രതികരണങ്ങൾ :

Mambaram Ashraf Tuesday, February 07, 2012

thalassery: Punnol msm unit sangadippicha under 14 football tournamentil Chalakkara unit msm football club jethakkalaayi. finalil Madapeedika msm football clubine 4-2nu tholpichaanu Chalakkara championmaarayathu.ISM Jilla president ASHRAF MAMBARAM sammana daanam nadathi. Chadangil FAIZAL CHALAKKARA, BASHEER MOULAVI PUNNOL,FLORA NOUFAL, thudangiyavar samsarichu.

Malayali Peringode Tuesday, February 07, 2012

:)

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...