Wednesday, December 05, 2012
നിര്‍ഭയത്വം നഷ്ടമാവുന്നത് വിശ്വാസത്തിന്റെ ദുര്‍ബലതകാരണം: സലാഹുദ്ദീന്‍ മദനി
സലാല: നിര്‍ഭയത്വം നഷ്ടമാവുകയും വിലാപം വ്യാപകമാവുകയും ചെയുമ്പോള്‍ അതെന്തുകൊണ്ടെന്നു തിരിച്ചറിയാന്‍ സത്യാവിശ്വാസികള്‍ തയ്യാറാകണമെന്നും യഥാര്‍ത്ഥ വിശ്വാസത്തില്‍ വൈകല്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദുര്‍ബലമാക്കുന്നതാണ് നിര്‍ഭയത്വം നഷ്ടമാവുന്നതിന്റെ ഒന്നാമത്തെ കാരണമെന്നും ഏതു പ്രതിസന്ധിയെയും സധൈര്യം നേരിട്ട് വിജയം വരിച്ച പ്രവാചകന്മാരുടെയും സ്വാഹാബികളുടെയും ജീവിതമായിരിക്കണം നാം മാതൃകയാക്കെണ്ടതെന്നും പ്രമുഖ പണ്ഡിതനും കെ.എന്‍.എം.സംസ്ഥാന ട്രഷററുമായ എം.സ്വാലഹുദ്ദീന്‍ മദനി പറഞ്ഞു.
എന്തിനെയും ഇതിനെയും ഭയപ്പെടുകയാണ് നാം. മനുഷ്യദൈവങ്ങളെയും, മനുഷ്യര്‍ തമ്മിലും, കല്ലുകളെയും,മരങ്ങളെയും, ജന്തുജാലങ്ങളെയും ജിന്നിനെയും വരെ. എന്നാല്‍ പടച്ചവനെ മാത്രം നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ താല്‍കാലിക ആസ്വാദനമല്ല അതിനുമപ്പുറം ശാശ്വതലോകമായിരിക്കണം ലക്ഷ്യമാക്കെണ്ടാതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ സ്നേഹിച്ചും, സഹായിച്ചും, പ്രയാസപ്പെടുനവര്‍ക്ക് ആശ്വാസമായും നിലകൊള്ളുകയും ശുദ്ധമായ വിശ്വാസം സ്വാംശീകരിക്കുകയും ചെയ്യുന്നതിലൂടെ നിര്‍ഭയത്വവും സമാധാനവും കൈവരിക്കാന്‍ പരിശ്രമിക്കണമെന്നും സലാഹുദ്ദീന്‍ മദനി തുടര്‍ന്നു . സലാല ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പഠന ക്ലാസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.
അദ്ദേഹം. പ്രമുഖ ചരിത്രകാരനും കെ.എന്‍.എം. സെക്രട്ടറിയുമായ ഡോ . പി.പഐ. അബ്ദുല്‍ ഹഖ് യോഗം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അസ്ലം കിഴൂര്‍ സ്വാഗതവും സെക്രട്ടറി എം.പി.ശാജഹാന്‍ നന്ദിയും പറഞ്ഞു.
Tags :
Salala Islahi Centre
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം