പാലക്കാട്: മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹ സന്ദേശം മതാനുയായികള്‍ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കെ പി എം റെസിഡന്‍സിയില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം അഭിപ്രായപ്പെട്ടു. നാട്ടില്‍ വളരുന്ന സാമുദായിക ധ്രൂവീകരണത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയുടെ മതേതര പാരമ്പര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരസ്പരം അടുത്തറിയാന്‍ സക്രിയമായ മതാന്തര സംവാദങ്ങള്‍ പ്രോത്സഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.
സുഹൃദ് സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ആദരിച്ചു. അമ്പത് വര്‍ഷത്തിലേറെ കാലമായി പത്രപ്രവര്‍ത്തന രംഗത്തുള്ള തമിഴ് ദിനപത്രത്തിന്റെ ലേഖകന്‍ അന്‍പനെയാണ് ആദരിച്ചത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഷീല്ലര്‍ സ്റ്റീഫന്‍, ഈസ മദനി, ശുക്കൂര്‍ കോണിക്കല്‍, എന്‍ എന്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം