പാലക്കാട്: മോഡിയുടെ ഏറ്റുപറച്ചില്‍ പ്രഹസനവും ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ടുള്ള നാടകവുമാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍. ഐഎസ്എം കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് യുവത നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ ദുരന്തം പേറുന്ന ഇരകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാത്ത മോഡിയുടെ ഏറ്റു പറച്ചില്‍ കാപട്യമാണ്. ഗുജറാത്ത് ഉപദേശീയതയും ഹൈന്ദവ വര്‍ഗീയതയും ഉയര്‍ത്തിയുള്ള വ്യാജ വികസന പ്രൊപഗണ്ടയാണ് ഗുജറാത്തില്‍ മോഡി ഉയര്‍ത്തി പിടിക്കുന്നത്. വികസനത്തിന്റ മുന്നുപാധിയായ അടിസ്ഥാന സൗകര്യ വികസനം ഗുജറാത്തിനെ സംബന്ധിച്ച് പുതിയ കാര്യമല്ല.ചരിത്രപരമായി തന്നെ ഗുജറാത്തികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്. ഓരോ മതങ്ങളും തങ്ങളുടെ മതത്തിന്റെ യഥാര്‍ത്ഥ തത്വത്തിലേക്ക് തിരിച്ച് വന്നാല്‍ മാത്രമേ ഇന്ത്യയില്‍ മതസൗഹാര്‍ദ്ധവും അതു വഴിയുള്ള സാമൂഹിക നവോത്ഥാനവും സാധ്യമാവൂ എന്നും അദ്ധേഹം പറഞ്ഞു.
സമ്മേളനം എം.ബി.രാജേഷ് എംപി ഉദ്ഘാനം ചെയ്തു.സമ്മേളനത്തില്‍ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ശ്രീരാമ കൃഷ്ണ മഠത്തിലെ സ്വാമി ആപ്തലോകാനന്ദ,ഡോ.കെ.ടി.ജലീല്‍ എംഎല്‍എ, മുസ്‌ലീം യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി.എം.സാദിഖലി,കെഎന്‍എം സംസ്ഥാന ട്രഷറര്‍ സലാഹുദ്ധീന്‍ മദനി, ഐഎസ്എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് നസീര്‍ ചെറുവാടി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം