കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' റമദാന്‍ കാമ്പയിനോടനുബന്ധിച്ച് നടത്തിയ 16ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകളും വനിതകള്‍ക്ക്. പ്രായഭേദമന്യെ ആയിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഡോ. സുഹ്‌റ കാസര്‍ഗോഡ് ഒന്നാം റാങ്കിനര്‍ഹയായി. റൈഹാന കമാല്‍ പുളിക്കല്‍, സൈനബ സി വാഴക്കാട് എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടപ്പോള്‍ ഷാഹിദ അലി കൊടുവള്ളി മൂന്നാം റാങ്ക് കരസ്ഥമാക്കി.
ഒന്നാം റാങ്ക് ജേതാവ് ഡോ. സുഹ്‌റ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍ അസിസ്റ്റന്റ് പ്രൊഫസറും കാസര്‍ഗോഡ് കെയര്‍ വെല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരില്‍ ഒരാളുമാണ്. കാസര്‍കോട് നുള്ളിപ്പാടി സ്വദേശി ഡോ. അബ്ദുല്‍ ഹമീദിന്റെ ഭാര്യയാണ്. രണ്ടാം റാങ്ക് ജേതാവായ സൈനബ സി വാഴക്കാട് ചൂരപ്പട്ട സ്വദേശി മുഹമ്മദിന്റെ ഭാര്യയും ആക്കോട് ജി എല്‍ പി സ്‌കൂള്‍ അധ്യാപികയുമാണ്. റൈഹാന കമാല്‍ പുളിക്കല്‍ എ എം എം എച്ച് എസ് എസ് അധ്യാപകന്‍ മുസ്തഫ കമാലിന്റെ ഭാര്യയാണ്. മൂന്നാം റാങ്ക് ജേതാവ് ഷാഹിദ അലി കൊടുവള്ളി സ്വദേശിനിയും അലിഹാജിയുടെ ഭാര്യയുമാണ്. തബസ്സും എസ് എം (നാല്), ഷിയാസ് ടി പി (അഞ്ച്), റംല എ (ആറ്), ഡോ. സുലൈമാന്‍ (ഏഴ്), മുഹമ്മദ് ഇസ്ഹാഖ്് (എട്ട്), ഹസന്‍ സി പി (ഒന്‍പത്), തസ്‌ലീന, മുഹമ്മദ് ഇര്‍ഫാന്‍ അലി, സബിത ഷുഹൈബ് എന്നിവര്‍ പത്താം റാങ്കും കരസ്ഥമാക്കി.
മുഴുവന്‍ പരീക്ഷാ ഫലങ്ങളും എം എസ് എം വെബ്‌സൈറ്റില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും 28 മുതല്‍ ലഭ്യമാകും. ഒന്നാം റാങ്ക് ജേതാവിന് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹിക്കാനുള്ള അവസരവുമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ പത്ത് റാങ്കുകാര്‍ക്ക് സാക്ഷ്യപത്രവും ഗ്രന്ഥോപഹാരവും എം എസ് എം സെപ്തംബര്‍ 7,8,9ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസില്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അധ്യക്ഷത വഹിച്ചു. പരീക്ഷ കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ പുത്തൂര്‍ ഫലം പ്രഖ്യാപിച്ചു. ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, ജൗഹര്‍ അയനിക്കോട്, ആഷിദ് ഷാ, ഫൈസല്‍ പാലത്ത്, യൂനുസ് ചേങ്ങര എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം