കോഴിക്കോട് : അമൃതാനന്ദമയി ആശ്രമത്തില്‍ പിടിക്കപ്പെട്ട സത്‌നാം സിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മാനസിക രോഗിയായ യുവാവിനെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരണം. ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും സത്‌നാം സിംഗിന് പീഡനമേല്‍ക്കേണ്ടി വന്നതായ ആരോപണത്തിന്റെ നിജസ്ഥിതി അറിയണം. സ്‌നേഹവും സാന്ത്വനവും മാത്രം വഴിഞ്ഞൊഴുകുന്നു എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന അമൃതാനന്ദമയീ മഠത്തില്‍ നടന്ന ഈ അനിഷ്ട സംഭവം കേരളത്തിന്റെ സാംസ്‌കാരിക പൊതുബോധത്തിനേറ്റ ക്ഷതമാണ്. ഭൂലോകത്ത് എന്ത്് സംഭവിച്ചാലും തീവ്രവാദത്തിന്റെ നിഴല്‍ കാണുന്നവരുടെ ഈ വിഷയത്തിലുള്ള പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ടെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു.
അസമില്‍ വീണ്ടും കൊലപാതകവും അക്രമവും തുടരുന്നതില്‍ ഐ എസ് എം സെക്രട്ടറിയേറ്റ് ആശങ്ക രേഖപ്പെടുത്തി. അക്രമം അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം അമാന്തം കാണിക്കരുതെന്നും അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ഐ എസ് എം അഭി്രപായപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടികളുണ്ടാവണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, സുഹൈല്‍ സാബിര്‍, ഇ ഒ ഫൈസല്‍, മന്‍സൂറലി ചെമ്മാട്, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം