കോഴിക്കോട്: വിശുദ്ധറമദാനിന് പരിസമാപ്തികുറിച്ച് ഈദുല്‍ഫിത്വ്ര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് മുജാഹിദ് നേതാക്കള്‍ ഈദ് ആശംസകള്‍ നേര്‍ന്നു. വ്രതവിശുദ്ധി നല്കിയ ആത്മീയാവേശം വരുംകാലങ്ങളിലും നിലനിര്‍ത്താന്‍ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ആഹ്ലാദത്തിന്റെ ഈ വേള സ്‌നേഹവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത്, ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മവിശുദ്ധിയും സഹന സന്നദ്ധതയും കൈമുതലാക്കി സര്‍വത്ര തിന്മകള്‍ക്കുമെതിരെ പോരാടാനും മാനവികത ഉയര്‍ത്തിപ്പിടിക്കാനും വിശ്വാസികള്‍ പരിശ്രമിക്കണം. വര്‍ഗീയവും വംശീയവും രാഷ്ട്രീയവുമായ പകയും വിദ്വേഷവും വളര്‍ന്ന് അക്രമങ്ങളും കൂട്ടകുരുതികളും ആശങ്കാജനകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യനെ ഒന്നിപ്പിക്കാനും ഐക്യപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് ഈദ് ആഘോഷം നിമിത്തമാകണം. വര്‍ഗീയ-തീവ്രവാദ പ്രവണതകള്‍ നാട്ടില്‍ തലപൊക്കുമ്പോള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ മുന്‍കൈയെടുക്കണം. അസ്സമില്‍ വര്‍ഗീയാക്രമണം നേരിട്ട് ദുരിതമനുഭവിക്കുന്ന വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മുജാഹിദ് നേതാക്കള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം