അരീക്കോട്: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ പത്താംസ്ഥാനം നേടി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച കുനിയില്‍ സ്വദേശി കെ ടി ഇര്‍ഫാനെ ഐ എസ് എം ആദരിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഉപഹാരം സമര്‍പ്പിച്ചു. യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും മാര്‍ഗ നിര്‍ദ്ദേശം നല്കാനും സാമൂഹിക സംഘടനകള്‍ മുന്നോട്ടുവരണമെന്നും ഒളിംപിക്‌സ് പോലുള്ള ദേശാന്തര മത്സരങ്ങളില്‍ മാറ്റുരക്കാന്‍ കഴിവുറ്റ നിരവധി പ്രതിഭകള്‍ കണ്ടെടുക്കപ്പെടാതെ പോകുന്നത് ദേശീയ നഷ്്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇര്‍ഫാനെ പോലുള്ള സ്വന്തം അധ്വാനത്തിലൂടെ മുന്‍ നിരയിലേക്ക് വന്ന യുവ പ്രതിഭകളെ ആദരിക്കാനും ഇനിയും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത താരങ്ങളെക്കുറിച്ച് ആലോചിക്കാനും ഗ്രാമീണ മേഖലകളില്‍ പ്രതിഭാ നിര്‍ണയത്തിന് സ്ഥിര സംവിധാനമൊരുക്കാനും സര്‍ക്കാരും സാമൂഹിക പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും കിനാലൂര്‍ ആവശ്യപ്പെട്ടു. ദൈവാനുഗ്രഹവും കഠിനാധ്വാനവും നാടിന്റെ പ്രാര്‍ഥനയും വിജയത്തിലേക്കെത്താന്‍ സഹായിച്ചു എന്ന് ഇര്‍ഫാന്‍ അനുസ്മരിച്ചു. പരിപാടിയില്‍ ഐ എസ് എം മണ്ഡലം ട്രഷറര്‍ അബ്്ദുല്‍ ഗഫൂര്‍ കുറുമാടന്‍, ജില്ലാ സെക്രട്ടറി ശാക്കിര്‍ബാബു കുനിയില്‍, പഞ്ചായത്ത് സെക്രട്ടറിയേറ്റംഗം കെ പി അബ്്ദുല്‍ ഹലീം തങ്ങള്‍ സംബന്ധിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം