കോഴിക്കോട്: 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' റമദാന്‍ കാമ്പെയിനിന്റെ ഭാഗമായി പെക്‌സ് (പബ്ലിക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ്) ഖുര്‍ആന്‍വിജ്ഞാന പരീക്ഷയില്‍ കേരളത്തിനകത്തും പുറത്തുമായി മുന്നൂറ്റി ഇരുപത്തിയഞ്ച് (325) കേന്ദ്രങ്ങളില്‍ മത, പ്രായ ഭേതമന്യെ ആയിരങ്ങള്‍ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ വിജ്ഞാന മത്സരമാണ് എം എസ് എം ഖുര്‍ആന്‍ പരീക്ഷ.
മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറഃ ഹൂദ്, സൂറഃ മുഹമ്മദ് എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. സൂറഃ ജുമുഅഃ സൂറഃ അബസ എന്നിവയെ ആസ്പദമാക്കി ജൂനിയര്‍ തലത്തിലും പരീക്ഷ നടന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ന്യൂഡല്‍ഹി ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളില്‍ പരീക്ഷ നടന്നു. സീനിയര്‍ തലത്തില്‍ ഒന്നാം റാങ്ക് നേടുന്ന വ്യക്തിക്ക് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹണത്തിനുള്ള അവസരവും ജൂനിയര്‍ തലത്തില്‍ ക്യാഷ് പ്രൈസുമാണ് സംഘാടകര്‍ ഒരുക്കുന്നത്. ആദ്യ പത്തു റാങ്കുകാര്‍ക്ക് സാക്ഷ്യപത്രവും ഗ്രന്ഥോപഹാരവും നല്‍കുന്നതാണ്. ജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരുള്‍പ്പടെ മറ്റ് 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. പരീക്ഷാഫലം പെരുന്നാള്‍ ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
ലുഖ്മാന്‍ (കാസര്‍ഗോഡ്), ഫൈറൂസ് (കണ്ണൂര്‍), സജ്ജാദ് (വയനാട്), ആഷിക് (കോഴിക്കോട് നോര്‍ത്ത്), നസീഫ് അത്താണിക്കല്‍ (കോഴിക്കോട് സൗത്ത്), ഷഹീര്‍ വെട്ടം (മലപ്പുറം വെസ്റ്റ്), ഫിറോസ് (മലപ്പുറം ഈസ്റ്റ്), റഹീഫ് (പാലക്കാട്), നബീല്‍ (തൃശൂര്‍), ഷഫീക് (എറണാകുളം), അസീല്‍ (ആലപ്പുഴ), ഷഹബാസ് (കോട്ടയം), ബിലാല്‍ സമദ് (ഇടുക്കി), സാദിക്ക് (കൊല്ലം), ഫൈസല്‍ (തിരുവനന്തപുരം), അന്‍വര്‍ സാദത്ത് (ഡല്‍ഹി), ഹുസാം അഹ്മദ് (തമിഴ്‌നാട്), ഹുസൈന്‍ (കര്‍ണാടക), ഉമര്‍ യാസിഫ് (പശ്ചിമ ബംഗാള്‍)എന്നിവര്‍ നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം