ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മത്താര്‍ ഖദീം ഓഫീസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ സംഘടനാ നേതാക്കളും സാമൂഹ്യ,സാംസ്‌കാരിക,വാണിജ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. അഡ്വ ഇസ്മായില്‍ നന്മണ്ട പരിപാടിയില്‍ റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ വിശ്വാസികളെ കൂടുതല്‍ ഭയഭക്തിയും സൂക്ഷ്മതയും ഉള്ളവരാക്കി തീര്‍ക്കണം, അദ്ദേഹം പറഞ്ഞു.
തിന്മകളിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്ന സാഹചര്യമാണ് വര്‍ത്തമാന കാലത്ത് നമുക്ക് ചുറ്റും നടക്കുന്നത്. വാര്‍ത്താ പരിപാടികള്‍ പോലും കുടുംബത്തോടൊപ്പം കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് . തെറ്റുകളില്‍ നിന്നും വിശ്വാസിയെ തടയുന്ന പരിചയാണ് റമദാന്‍, ആത്മീയമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വ്രതം വെറും പട്ടിണി കിടക്കല്‍ മാത്രമായി മാറിപ്പോകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ എംബസ്സിയിലെ ചാര്‍ജ് ഡി അഫയെഴ്‌സു പി. എസ. ശശികുമാര്‍ പരിപാടിയില്‍ മുഖ്യാഥിതി ആയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സംഘടനകള്‍ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ. എന്‍. സുലൈമാന്‍ മദനി പരിപാടിയില്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം