പൊന്നാനി: മനുഷ്യര്‍ക്കിടയിലെ സമത്വത്തിന്റെ സന്ദേശമാണ് ലോകത്തിന്റെ ആവശ്യമെന്ന് ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ഒരു പിതാവില്‍ നിന്നും മാതാവില്‍ നിന്നുമുള്ളവരാണെന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ സമത്വം സാധ്യമാവൂ. വര്‍ഗീയതയും വിഭാഗീയതയും വംശഹത്യയും മനുഷ്യര്‍ തുല്യരും സമന്മാരുമല്ല എന്ന ചിന്തയില്‍ നിന്നുണ്ടാവുന്നതാണ്. മതം വിഭാവനം ചെയ്യുന്ന സാഹോദര്യവും സ്‌നേഹവും തിരിച്ചു വരേണ്ടതുണ്ട്. മതപ്രഭാഷണ വേദികളില്‍ പോലും പൊലീസ് വണ്ടിയുടെ കാവല്‍ അനിവാര്യമാകുന്ന തരത്തില്‍ മതത്തിന്റെ അന്തസ്സത്ത തകര്‍ന്നിരിക്കുന്നു. മതത്തിന്റെ വിശാലത ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
ജീവിതം സമൃദ്ധമാക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ യഥാര്‍ത്ഥ ഐശ്വര്യം മനസിന്റെ ഐശ്വര്യമാണെന്ന് തിരിച്ചറിയണം. ഉത്കണ്ഠ നിറഞ്ഞ മനസ്സുകളെ ശാന്തമാക്കാന്‍ ദൈവവിശ്വാസത്തിലൂടെ മാത്രമേ സാധിക്കൂ. മനശാസ്ത്രജ്ഞര്‍ സാങ്കേതികമായി പ്രയോഗിക്കുന്ന പോസിറ്റീവ് തിങ്കിംഗ് ഈ വിശ്വാസത്തിന്റെ പരിഛേദമാണ്. മനുഷ്യരുടെ ഐക്യം അനിവാര്യമായ കാലഘട്ടമാണിത്. അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരം എന്ന നിലയിലാണ് സമീപിക്കേണ്ടത്. സമൂഹത്തില്‍ ഐക്യബോധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകണം. യോജിക്കാവുന്ന മുഴുവന്‍ മേഖലകളിലും കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പൊതുകാര്യങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമൂഹം ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം