മലപ്പുറം: നിയമനിര്‍മാണ സഭകളില്‍ അന്ധ ബധിര വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാന ബധിര സംഗമം ആവശ്യപ്പെട്ടു. ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ നിയമസഭകളിലും പാര്‍ലമെന്റിലും അവരുടെ സാന്നിധ്യം ഗുണം ചെയ്യും. അന്ധ-ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരെ സാമൂഹ്യ മുഖ്യധാരയിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്ത് അന്ധ ബധിര ഡയറക്ടറേറ്റ് രൂപീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പാര്‍ശ്വ വത്കൃതരായ ഈ വിഭാഗത്തിന്റെ തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് ജില്ലാതലത്തില്‍ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കുകയും വേണം.ബധിരര്‍ക്കായി ഐ എസ് എം സംസ്ഥാന സമിതിക്കു കീഴിലുള്ള എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അഞ്ച് മേഖലകളിലായി ഓറിയന്റേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. മലപ്പുറത്ത് നടന്ന സംഗമം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് അബു തറയില്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി എ നൂറുദ്ദീന്‍, ദുബൈ ഗോള്‍ഡ് സൂഖ് എം ഡി പി പി മുഹമ്മദലി ഹാജി, അഡ്വ. കോനാരി യൂനുസ് സലീം, ബഷീര്‍ അഹമ്മദ്, സയ്യിദ് മുഹമ്മദ് കഫീല്‍, ഫൈസല്‍ പ്രസംഗിച്ചു.
കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ നടന്ന ഡഫ് സംഗമം ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സഈദ്, ജംഷീര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കൊല്ലം കൊട്ടിയത്ത് നടന്ന ഡഫ് ഓറിയന്റേഷന്‍ ക്യാംപ് ഐ എസ് എം സൗത്ത് സോണ്‍ പ്രസിഡന്റ് ഇര്‍ഷാദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. വി കെ ഷാഹുല്‍ ഹമീദ്, ഹാഷിം എന്നിവര്‍ നേതൃത്വം നല്കി. കല്പറ്റയില്‍ നടന്ന ഡഫ് ക്യാംപ് ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ കോയ, ഷക്കീര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. തൃശൂരില്‍ നടന്ന ബ്ലൈന്റ് സംഗമം ഡി വൈ എസ് പി വാഹിദ് ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് സ്വലാഹി, കെ അബ്ദുസ്സലാം മാസ്റ്റര്‍, മുജീബ്, അബ്ദുല്ല എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സംഗമങ്ങള്‍ ഇഫ്താറോടെയാണ് സമാപിച്ചത്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം