കോഴിക്കോട് : ജനങ്ങളുടെ നന്മക്കും, ക്ഷേമത്തിഌം പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്‌ട്രീയ സംഘടനകള്‍ കൊലപാതക രാഷ്‌ട്രീയത്തിന് നേതൃത്വം നല്‍കുന്നത് ഹീനവും, പൈശാചികവുമാണെന്ന് എം എസ് എം സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. വ്യത്യസ്‌ത ആശയങ്ങള്‍ പറയാഌം, പ്രചരിപ്പിക്കാഌം, അതിന് നേതൃത്വം നല്‍കാഌമുള്ള സ്വാതന്ത്യ്രം നലനില്‍ക്കുന്ന ഒരു രാജ്യത്ത് ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട് കീഴടക്കുന്ന ഹീനകൃത്യങ്ങളെ ഭരണകൂടം ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
എക്‌സിക്യൂട്ടീവ് മീറ്റ് ആള്‍ ഇന്ത്യ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ക്ലാസ്സെടുത്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഹര്‍ഷിദ് മാത്തോട്ടം ആശംസകളര്‍പ്പിച്ചു. ജാസിര്‍ രണ്ടത്താണി, സെയ്‌തുമുഹമ്മദ്, ഖമറുദ്ദീന്‍, ഷഫീഖ് മമ്പുറം, ജലീല്‍ മാമാങ്കര, അഫ്‌സല്‍ മടവൂര്‍, ആഷിദ് ഷാ, ഹാഫിദ് റഹ്‌മാന്‍, സഗീറലി, ആസിഫലി കണ്ണൂര്‍, യൂഌസ് ചേങ്ങര, തസ്‌ലീം വടകര, ഉമ്മര്‍കുട്ടി കൊച്ചി എന്നിവര്‍ വിവിധ സെഷഌകള്‍ക്ക് നേതൃത്വം നല്‌കി. അസ്‌ലം കാസര്‍ഗോഡ്, നസീല്‍ തലശ്ശേരി, സജ്ജാദ് കെ വയനാട്, ആഷിഖ് ചാലിക്കര, ജരീര്‍ പാലത്ത്, റിഹാസ് പുലാമന്തോള്‍, അല്‍ത്താഫ് പരപ്പനങ്ങാടി, റഹീഫ് പാലക്കാട്, നബീല്‍ തൃശൂര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം