കോഴിക്കോട്: മാപ്പിളപ്പാട്ടില്‍ കടന്നു കൂടിയ അപസ്വരങ്ങള്‍ ഇല്ലാതാക്കി തനതായ ശൈലിയിലും ഭാവത്തിലും പുനരാവിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എം എസ് എം സംസ്ഥാന സമിതി കൊടിയത്തൂരില്‍ സംഘടിപ്പിച്ച സ്വരസംഗമം പാട്ടുകളരി സര്‍ഗവിസ്മയം സൃഷ്ടിച്ചു. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, രചയിതാവ് ഹസന്‍ നെടിയനാട്, സി വി എ കുട്ടി എന്നിവര്‍ നേതൃത്വം നല്കിയ പാട്ടുകളരി കരുന്നു ഹൃദയങ്ങളില്‍ സംഗീതത്തിന്റെ സ്വരമാധുരി ഇരട്ടിപ്പിച്ചു. വളര്‍ന്നുവരുന്ന പ്രതിഭകളിലെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി നിരന്തര പരിശീലനത്തിലൂടെ സമൂഹത്തിന് ഉപകാരപ്പെടുന്ന മേഖലയില്‍ വളര്‍ത്തികൊണ്ടുവരികയാണ് ലക്ഷ്യം.
കുട്ടികളിലെ എഴുത്തുകാരേയും പ്രസംഗകരേയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള വേദികളും തുടര്‍ന്ന് നടത്തും. ഫൈസല്‍ എളേറ്റില്‍ സംഗമം ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബശ്ശിര്‍ പാലത്ത് മുഖ്യപ്രഭാഷണം നടത്തി. മാപ്പിളപ്പാട്ടിന്റെ ഇശല്‍ ഹസന്‍ നെടിയനാട് അവതരിപ്പിച്ചു. കലാകാരന്റെ ലക്ഷ്യവും ദൗത്യവും എന്ന വിഷയത്തില്‍ ലുഖ്മാന്‍ അരീക്കോട് സംവദിച്ചു. സ്വരസംഗമം ഡയരക്ടര്‍ അബ്ദുല്‍ ഖാദര്‍ കടവനാട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി, സൈനുല്‍ ആബിദീന്‍ സുല്ലമി, കമറുദ്ദീന്‍ എളേറ്റില്‍, യൂനുസ് ചെങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം