റിയാദ്: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ത്ഥി വിഭാഗമായ തിളക്കം സ്‌ററുഡന്റ്‌സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അറിവിന്‍ തേന്‍കൂടം 2012' വിദ്യാര്‍ത്ഥി സംഗമം ജൂണ്‍ 1 വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 7 മണി വരെ അസീസിയയിലുള്ള അല്‍ നൂര്‍ ഇസ്തിറാഹയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 'മതം ധാര്‍മ്മികത നവോത്ഥാനം' എന്ന ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായാണ് സംഗമം നടക്കുന്നത്. മാറി വരുന്ന സാംസ്‌കാരിക അപചയങ്ങള്‍ക്കിടയില്‍ പലരും മറന്നും പോകുന്ന ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ പുതു തലമുറയെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഗമത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദിശാബോധം നഷ്ടപ്പെടുകയും ചുററും കാണുന്ന ആഡംബരങ്ങളില്‍ കണ്ണു മഞ്ഞളിക്കുകയും ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ കര്‍മ്മചേതന വഴി തെററുകയും ഇത് ധര്‍മ്മച്യുതിയിലേക്കും അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലേക്കും അവരെ നയിക്കുകയും ചെയ്യുന്നു. ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ സ്വാധീനവും ഇന്റനെററിന്‍േറയും സോഷ്യല്‍ നെററ്‌വര്‍ക്കുകളുടേയും കടന്നു കയററവും പഠന പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ വിശിഷ്യാ പ്രവാസ ലോകത്തെ കുട്ടികളെ കുറച്ചൊന്നുമല്ല പുറകോട്ട് വലിക്കുന്നത്. ഈ വിഷയങ്ങളില്‍ രക്ഷിതാക്കളുടെ അജ്ഞതയും മക്കളോടുള്ള അതിരുവിട്ട സ്‌നേഹവും കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഐ.ടി മേഖലലെ ജനോപകാരപ്രദമായ തലങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വരുതലമുറ വലിയൊരു വിസ്‌ഫോടനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. ആത്മീയതയിലും മതബോധത്തിലും അധിഷ്ഠിതമായ കൂട്ടായ്മകള്‍ രൂപപ്പെട്ടു വന്നാല്‍ മാത്രമേ ഇത്തരം സാഹചര്യത്തെ നേരിടാന്‍ കഴിയൂ. ഇതിന് പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കയാണ് സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഉദ്ഘാടന സമാപന സെഷനുകളിലും ബാല സംഗമം, ടീന്‍സ് മീററ്, കലാവിരുന്ന് എന്നിവയിലും കേരളത്തിലേയും സൗദിയിലേയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
സംഗമത്തിന്റെ വിജയത്തിനായി ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മുഹമ്മദ് ഹാഷിം മുഖ്യരക്ഷാധികാരിയായും ഷാനിഫ് വാഴക്കാട്, ഷറഫുദ്ദീന്‍ കടലുണ്ടി, അബ്ദുറഹീം പനൂര്‍, സൈനുല്‍ ആബിദീന്‍ എന്നിവര്‍ രക്ഷാധികാരികളായും ഹനീഫ മാസ്‌ററര്‍ (ചെയര്‍മാന്‍), സലിം ചാലിയം (വൈസ് ചെയര്‍മാന്‍), നിഹാല്‍ നഈം (ജന.കണ്‍വീനര്‍), ഷഹസാദ് നാസര്‍, ബാഹിഷ്, നിഹാല്‍ (ജോയന്റ് കണ്‍വീനര്‍മാര്‍), സിനാന്‍ യൂസഫ്, നസല്‍ ഉസ്മാന്‍, ഇസ്മാഈല്‍ കെ.എസ് (പബ്‌ളിസിററി), സയ്യിദ് ആബിദീന്‍, അജ്മല്‍ സമദ് (രജിസ്‌ട്രേഷന്‍), അമീര്‍, അര്‍ഷദ് ഹഖീം, ആശിഖ് (വളണ്ടിയര്‍), ബഷീര്‍ ഒളവണ്ണ (ഫുഡ്), മുനീര്‍ അരീക്കോട് (ലൈററ് ആന്റ് സൗണ്ട്), ഫൈസല്‍ സ്രാമ്പിയന്‍, സല്‍മാന്‍ മുസ്തഫ (മീഡിയ), അബ്ദുല്‍ റസാഖ് മദനി, അബൂഹുറൈര്‍, സാജിദ് കൊച്ചി, ശരീഫ് പാലത്ത്, ഹംസ നജാത്തി എന്നിവര്‍ പ്രോഗ്രാം കോ ഓര്‍ഡിനേററര്‍മാരുമായി വിപുലമായ കമ്മററി രൂപീകരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം