കാസര്‍കോട്: 'സൃഷ്ടിപ്പിന്‍റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി KNM ,ISM ,MSM ,MGM കാസറഗോഡ് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നടത്തുന്ന 'ദി മെസേജ്' എക്സിബിഷനും 'യുവത' പുസ്തക മേളയും 2012 മെയ് 19 മുതല്‍ 22 വരെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം നടക്കും. 19ന് വൈകിട്ട് 4.30നു എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. MSM സംസ്ഥാന പ്രസിടന്റ്റ് ഡോ : മുബഷിര്‍ എക്സിബിഷനെക്കുറിച്ച് പരിചയപ്പെടുത്തും. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ യുവത പുസ്തക മേള ഉദ്ഘാടനം ചെയ്യും. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കും.
20ന് വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ : സലിം നിര്‍വഹിക്കും. ഷംസുദ്ദീന്‍ ഫാറൂഖി വിഷയാവതരണം നടത്തും. രാത്രി 7ന് നടക്കുന്ന മൈത്രീ സമ്മേളനത്തില്‍ ബഷീര്‍ പട്ടേല്‍താഴം മുഖ്യ പ്രഭാഷണം നടത്തും.
21ന് വൈകുന്നേരം 4.30ന് നടക്കുന്ന പ്രമേയ വിശദീകരണ സമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് കരുംബിലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7ന് നടക്കുന്ന വിദ്യാര്‍ഥി സംഗമത്തില്‍ MSM സംസ്ഥാന സെക്രട്ടറി ജാസിര്‍ രണ്ടത്താണി സംബന്ധിക്കും.
22ന് ഉച്ചക്ക് 2 .30നു നടക്കുന്ന വനിതാ സംഗമത്തില്‍ MGM സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയയും 4.30നു നടക്കുന്ന യുവജന സംഗമത്തില്‍ ISM സംസ്ഥാന സെക്രട്ടറി യു പി യഹ'യ ഖാനും സംബന്ധിക്കും. രാത്രി 7നു നടക്കുന്ന സമാപന സമ്മേളനത്തില്‍ KNM സംസ്ഥാന ട്രഷറര്‍ സ്വലാഹുദ്ദീന്‍ മദനി മുഖ്യ പ്രഭാഷണം നടത്തും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം