ആലുവ: ലോകോത്തര ഭാഷയായ അറബിയുടെ സാധ്യതകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. ശ്രീമൂലനഗരം ജാമിഅ ഇസ്‌ലാഹിയ അറബിക്കോളെജ് വാര്‍ഷികവും തഹ്‌ഫീദില്‍ ഖുര്‍ആന്‍ സനദ്‌ദാന സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി സനദ്‌ദാനം നിര്‍വഹിച്ചു. എ എം കോയ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്‌ദുല്‍ഗനി സ്വലാഹി, കെ കെ ഹുസൈന്‍ സ്വലാഹി, എ എ അജ്‌മല്‍, നൗഫിയ ഖാലിദ് പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഹംസ കോളെജ് മാഗസിന്‍ പ്രകാശനം ചെയ്‌തു. പി എച്ച് അബ്‌ദുറസാഖ് ഏറ്റുവാങ്ങി. സെമിനാര്‍ എറണാകുളം ഡയറ്റ് സീനിയര്‍ ലക്‌ചറര്‍ കുഞ്ഞുമുഹമ്മദ് പുലവത്ത് ഉദ്‌ഘാടനം ചെയ്‌തു. വി എന്‍ അബ്‌ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. സക്കീര്‍ നദ്‌വി, സഹല്‍ ഹാദി, അബ്‌ദുല്‍ മലിക്ക് ഫാറൂഖി, സജ്ജാദ് ഫാറൂഖി, എം എം അബ്ബാസ് സ്വലാഹി പങ്കെടുത്തു. എം കെ ശാക്കിര്‍ സ്വാഗതവും എം പി അബ്‌ദുര്‍റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം