നജ്റാന്‍: വിശ്വാസ വിശുദ്ധിയാണ് മനുഷ്യ വിജയത്തിന്‍റെ അടിസ്ഥാനമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രടറി എം ടി മനാഫ് മാസ്റ്റര്‍ പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗത്ത് സോണ്‍ ആദര്‍ശ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അല്ലാഹുവിലുള്ള വിശ്വാസം നഷ്ട്ടപെടുന്ന ആളുകളാണ് ആത്മീയ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത്. പടച്ചവന്‍റെ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിക്കാന്‍ തയാരാകുന്നവര്‍ക്ക് എല്ലാ വിധ പ്രധിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ കഴിയുന്നു. നജ്റാന്‍ ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ ലത്തീഫ് കാടഞ്ചേരി ആമുഖ പ്രഭാഷണം നടത്തി.
നേരത്തെ ഇസ്ലാഹി സെന്ററില്‍ നടന്ന ആദര്‍ശ പാഠശാലക്ക് മനാഫ് മാസ്റ്റര്‍ നേതൃത്വം നല്‍കി. അന്ധ വിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന യാഥാസ്ഥിക- നവയാഥാസ്ഥിക പ്രവണതകള്‍ക്കെതിരെ ഇസ്ലാഹി പ്രസ്ഥാനം നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആദര്‍ശ പാഠശാല ആഹ്വാനം ചെയ്തു. ഇസ്ലാഹി പ്രസ്ഥാനത്തിലെ മുതിര്‍ന്ന പണ്ടിതന്മാര്‍ക്കെതിരെ ആദര്‍ശ വ്യതിയാനം ആരോപിച്ചു നടന്നിരുന്നവര്‍ ഇന്ന് സ്വന്തം പണ്ടിതന്മ്മാരെ കുറിച്ച് ആശങ്കപെടുന്നത് ചരിത്രം നല്‍കിയ തിരിച്ചടിയാണ്. പുറമേ ദുരഭിമാനം നടിച്ചു നടക്കുന്ന നേതാക്കള്‍ സ്വന്തം അണികളെ നിയന്ത്രിക്കാനാവാതെ സൗദി അറേബ്യയില്‍ വന്നു വിയര്‍ക്കുന്നത് മഹത്തായ മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍തിയത്തിനു അല്ലാഹു ഈ ലോകത്ത് നല്‍കിയ തിരിച്ചടിയാണെന്നും ആദര്‍ശ പാഠശാല വിലയിരുത്തി. സി പി ശഫീഖ് അധ്യക്ഷം വഹിച്ചു. അന്‍വര്‍ സാദത്ത് മരുത, ഹനീഫ രാമപുരം എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം