മങ്കട: സമൂഹത്തിലെ നല്ലതല്ലാത്ത കാര്യങ്ങളെ മനസ്സു കൊണ്ട് പ്രതിരോധിക്കണമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മങ്കടയില്‍ സംഘടിപ്പിച്ച ദി മെസേജ് ഇസ്‌ലാമിക് മെഡിക്കല്‍ എക്‌സിബിഷനോടനുബന്ധിച്ച് നടന്ന യുവജന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മണ്ഡലം സെക്രട്ടറി പി അന്‍വര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.
ടി അഹമ്മദ് കബീര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഉസ്‌മാന്‍ താമരത്ത്, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അബ്‌ദുല്‍കരീം, ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍, പി കെ കുഞ്ഞാലിക്കുട്ടി, ടി ടി ഹമീദ്, യു പി ശിഹാബുദ്ദീന്‍ അന്‍സാരി, കെ ഹബീബ് റഹ്‌്‌്‌മാന്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം