മര്‍കസുദ്ദഅ്‌വയില്‍ നടന്ന സ്‌നേഹസംവാദത്തില്‍ മൗലാനാ അര്‍ഷാദ് ബഷീര്‍ അല്‍ മദനി സംസാരിക്കുന്നു |
കോഴിക്കോട്: ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നവരാണ് തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും വക്താക്കളാകുന്നതെന്ന് പ്രമുഖ പ്രബോധകനും ആസ്‌ക് ഇസ്‌ലാം പീഡിയ ഡയറക്ടറുമായ മൗലാന അര്‍ശാദ് ബഷീര്‍ അല്‍ മദനി ഹൈദരാബാദ് പറഞ്ഞു. മതപരവും ഭാഷാപരവുമായ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനുമായി എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം ആസ്ഥാനമായ മര്‍കസുദ്ദഅ്‌വയില്‍ സ്‌നേഹസംവാദത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പ്രബോധകര്‍ സമൂഹത്തിന് മാതൃകയാവും വിധമുള്ള ജീവിതശൈലി സ്വീകരിക്കണം. ഇസ്‌ലാമിന്റെ സന്ദേശം ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ പ്രബോധകര്‍ പുതിയ കാലത്തെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണം. യുവജനങ്ങളുടെ കര്‍മശേഷി രാഷ്ട്രത്തിനും സമൂഹത്തിനും മുതല്‍കൂട്ടാക്കി മാറ്റും വിധം യുവജനസംഘടനകള്‍ അജണ്ടകള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് എം സംസ്ഥാന സെക്രട്ടറി കെ ഹര്‍ഷിദ് അധ്യക്ഷനായിരുന്നു. എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി. അഡ്വ. എം മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, ബ്രദര്‍ മന്‍സൂര്‍, നിസാം അലി ഖാന്‍, അഹ്മദ് ഹുസൈന്‍, ഇഫ്തിക്കര്‍ ഇസ്‌ലാം, കെ പി റിഹാസ് പ്രസംഗിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക
Click here for more Pictures
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക
Click here for more Pictures
.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം