ജിദ്ദ: മനുഷ്യന്‍ ഇടപെടുന്ന നിഖില മേഖലകളിലും ഖുര്‍ആന്‍ നല്കിയ നിര്‍ദ്ദേശങ്ങളേക്കാള്‍ മികച്ച നിര്‍ദ്ദേശം അവതരിപ്പിക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അഖിലേന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ഏത് തലത്തില്‍ നോക്കിയാലും ആകര്‍ഷിക്കപ്പെടാവുന്ന ഇസ്‌ലാമിന്റെ പ്രായോഗികതയുടെ ഉദാഹരണമാണ് സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്‌ലാമിക് ബാങ്കിംഗിനെ സ്വീകരിക്കാന്‍ തയ്യാറായത്. ലോകം ഖുര്‍ആനികാദര്‍ശങ്ങള്‍ അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്ന കാഴചകളാണ് എവിടെയും. ഓരോ പതിപ്പിലും മാറ്റത്തിരുത്തലുകളുമായാണ് വേദങ്ങളടക്കമുള്ള ഗ്രന്ഥങ്ങള്‍ ഇറങ്ങുന്നതെങ്കില്‍, അവതരണനാള്‍ തൊട്ട് ഒരക്ഷരത്തിന് പോലും ക്ഷതം സംഭവിക്കാത്ത കാലാതിവര്‍ത്തിയായ ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നത് ദൈവിക ഗ്രന്ഥത്തിന്റെ മാത്രം സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു.സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി ജിദ്ദയിലെത്തിയ ഡോ. ഹുസൈന്‍ മടവൂര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. മുപ്പതാം വാര്‍ഷികമാഘോഷിക്കുന്ന സെന്ററിന് അതിന്റെ സ്ഥാപകനേതാവ് കൂടിയായ ഡോ. മടവൂര്‍ ആശംസകളര്‍പ്പിച്ചു.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്വാധീനമാണ്, ഖുര്‍ആനിലേക്ക് തെളിവുകള്‍ അന്വേഷിക്കാനും പ്രവാചകനിലേക്ക് സനദ് തിരയുന്ന ഇസ്‌ലാമിക രീതിയിലേക്ക് മുടിപ്രശ്‌നത്തെ സമീപിക്കാനും സമസ്തയിലെ ഒരു വിഭാഗത്തെ മാറ്റിയത്. വോട്ടെടുപ്പ് പോലുള്ള കാര്യങ്ങളില്‍ പുറം തിരിഞ്ഞു നിന്നിരുന്ന ജമാഅത്തെ ഇസ്‌ലാമിയും ഇന്ന് യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കുന്നു. എന്നാല്‍ മതരംഗത്ത് കാണുന്ന കക്ഷിതാത്പര്യങ്ങള്‍ പുതുതലമുറയെ മതത്തില്‍ നിന്നും അകറ്റുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. മുന്‍ഗാമികള്‍ക്ക് കാണിച്ച വീക്ഷണവിശാലത ഇന്നത്തെ പണ്ഡിതരും കാണിക്കണം. കലഹങ്ങള്‍ക്ക് ഇടവരുത്താതെ സദുപദേശങ്ങളായി മതപ്രഭാഷണങ്ങള്‍ മാറിയാല്‍ അത് സമുദായത്തിന് ഗുണകരമാവുമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം വിരുദ്ധരുടെ എതിര്‍പ്പുകള്‍ക്കിടയിലും ഇസ്‌ലാം ലോകത്തേറ്റവും കൂടുതല്‍ പ്രചാരമുള്ള മതമായി മാറിയിരിക്കുന്നു. ഖുര്‍ആനെതിരെയുള്ള പ്രചണ്ഡമായ പ്രചരണമാണ് ഖുര്‍ആന്‍ പഠനത്തിനും അതിനോട് മതിപ്പുളവാക്കാനും കാരണമായി വര്‍ത്തിച്ചതെന്ന് ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ പേരില്‍ ഇസ്‌ലാമിനെ എതിര്‍ത്തവര്‍ മുസ്‌ലിം രാജ്യങ്ങളിലെ സ്ത്രീമുന്നേറ്റങ്ങള്‍ കണ്ട് സ്തംഭിച്ചു നില്‍ക്കുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനം തുടങ്ങി വെച്ചതും മറ്റുള്ളവര്‍ ഏറ്റെടുത്തതുമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളും ഗള്‍ഫ് നാടുകളിലുള്ള ഖുര്‍ആന്‍ പഠനത്തിനുള്ള വ്യാപകമായ അവസരങ്ങളും മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തണം. ആദ്യം ഖുര്‍ആന്‍ പഠിക്കേണ്ടവര്‍ മുസ്‌ലിംകള്‍ തന്നെയാണ്. മടവൂര്‍ ആഹ്വാനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് സ്വാഗതവും മുജീബ് റഹ്മാന്‍ സ്വലാഹി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം