Tuesday, May 01, 2012

കേരള മുസ്‌ലിം വനിതാസമ്മേളനം 5,6 തിയ്യതികളില്‍ കോഴിക്കോട്ട്



കോഴിക്കോട്: സാമൂഹിക മുന്നേറ്റത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ വനിതാവിംഗ് സംഘടിപ്പിക്കുന്ന കേരള മുസ്‌ലിം വനിതാസമ്മേളനം 2012 മെയ്‌ അഞ്ച്, ആറ് തിയ്യതികളില്‍ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കും. അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ സ്ത്രീകളെ ബോധവത്കരിക്കാനും ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്കുന്ന അവകാശങ്ങളും അന്തസ്സും സമൂഹത്തെ ബോധ്യപ്പെടുത്താനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 


 അഞ്ചിന് രാവിലെ പത്തിന് പ്രതിനിധിസംഗമം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. എം ജി എം സംസ്ഥാന വൈസ്പ്രസിഡന്റ് സല്‍മ മടവൂര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാകമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് മുഖ്യാതിഥിയായിരിക്കും. ഇസ്‌ലാമിക മുന്നേറ്റം ആഗോളതലത്തില്‍ എന്ന വിഷയത്തില്‍ പി എം എ ഗഫൂറും മുസ്‌ലിം വനിതാ പ്രസ്ഥാനം കേരളത്തില്‍ എന്ന വിഷയത്തില്‍ എ അസ്ഗറലിയും ക്ലാസെടുക്കും. 


 ഉച്ചക്ക് 2.30ന് സ്വാതന്ത്ര്യം, സുരക്ഷ, വിമോചനം എന്ന വിഷയത്തിലുള്ള വിദ്യാര്‍ഥിനി സെമിനാര്‍ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. എം ജി എം സെക്രട്ടറി സി എം സനിയ്യ അധ്യക്ഷത വഹിക്കും. കെ കെ ലതിക എം എല്‍ എ മുഖ്യാതിഥിയായിരിക്കും. 


ആറിന് രാവിലെ പത്തിന് സ്ത്രീ ശാക്തീകരണ സമ്മേളനം മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പ്രസംഗിക്കും. വിവിധ സെഷനുകളില്‍ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, സി എം മൗലവി ആലുവ, നൗഷാദ് അരീക്കോട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 


ഉച്ചക്ക് രണ്ടിന് ഉദ്യോഗസ്ഥ സമ്മേളനം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചര്‍ മുഖ്യാതിഥിയായിരിക്കും. ഖദീജ നര്‍ഗീസ്, സി എ സഈദ് ഫാറൂഖി, സി ടി ആഇശ ടീച്ചര്‍ പ്രസംഗിക്കും. 


വൈകിട്ട് 4.30ന് പൊതുസമ്മേളനം പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഡോ. ഫൗസിയ ചൗധരി ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാക്ഷേമ ബോര്‍ഡ് അധ്യക്ഷ ഖമറുന്നിസ അന്‍വര്‍ അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായിരിക്കും. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തും. എം സ്വലാഹുദ്ദീന്‍ മദനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എന്‍ എം അബ്ദുല്‍ജലീല്‍, ജാസിര്‍ രണ്ടത്താണി, ശമീമ ഇസ്‌ലാഹിയ്യ, എ ജമീല ടീച്ചര്‍, ബുശ്‌റ നജാത്തിയ്യ, സൈനബ ശറഫിയ്യ പ്രസംഗിക്കും.  ഇതോടനുബന്ധിച്ച് മെയ് മൂന്ന് മുതല്‍ ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ദി മെസേജ് എക്‌സ്ബിഷനും നടക്കും. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...