എടക്കര: നന്മയില്‍ സഹകരിക്കാവുന്ന മേഖലയില്‍ മതമോ രാഷ്‌ട്രീയമോ പരിഗണിക്കാത്ത പാരമ്പര്യമാണ് മുജാഹിദ് പ്രസ്ഥാനത്തിനുള്ളതെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വ്യാജ സിദ്ധന്മാരും കപട ആത്മീയതയും ഭരണകൂടത്തെ പോലും നിയന്ത്രിക്കും വിധം വളര്‍ന്നുവരുന്നത് അപകടമാണെന്നും വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ തുടരുന്ന നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നുനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എടക്കരയില്‍ സമാപിച്ച മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എന്‍ എം മണ്ഡലം പ്രസിഡന്റ് സി മുഹമ്മദ് സലീം സുല്ലമി അധ്യക്ഷത വഹിച്ചു. പി അബൂബക്കര്‍ മദനി, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജെയിംസ്, വാര്‍ഡ് മെമ്പര്‍ പി മോഹനന്‍, പി ഹംസ സുല്ലമി, എം എം നജീബ്, ജലീല്‍ മാമാങ്കര, സറീനാ മുഹമ്മദലി, പി കെ ഷൗക്കത്തലി, പി കെ അബ്‌ദുല്‍ ഹമീദ്, ഇ അശ്‌റഫ്, ഉണ്ണിമൊയ്‌തീന്‍ പോത്തുകല്ല് പ്രസംഗിച്ചു. ശഫീഖ് അസ്‌ലം, കെ പി ഇബ്‌റാഹീം ബുസ്‌താനി പ്രഭാഷണം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം