ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോക്കസ് ജിദ്ദ നടത്തുന്ന പരിസ്ഥിതി കാംബൈന്റെ ഭാഗമായി ഏപ്രില്‍ 20നു സംഘടിപ്പിച്ച പരിസ്ഥിതി ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. നാല് വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളില്‍ താഴെ പറയുന്നവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതായി ഫോകസ് ഭാരവാഹികള്‍ അറിയിച്ചു.
സൈബാ സയാന്‍ , സെയ് ന്‍, ഹവ്വ നിവിന്‍ (ഗ്രൂപ്പ് എ), ഫര്‍വീന്‍ ഫസലുദ്ദീന്‍, നസീം അഹ്മദ്, സമാഹ് പി.എ. & നസ്രീന്‍ നാസര്‍ (ഗ്രൂപ്പ് ബി), സന ഫാത്വിമ, ഹിബ അബ്ദുല്‍ നാസര്‍, ഹൈക ഫാത്വിമ (ഗ്രൂപ്പ് സി), മുസ്കിനാ നസ്രീന്‍, ശാദിയ മുഹമദ് ഇസ് ഹാക്ക്, ഫാസില്‍ ഫസലുദ്ദീന്‍ (ഗ്രൂപ്പ് ഡി) എന്നിവരാണ് സമ്മാനാര്‍ഹരായവര്‍.
മെയ് 4ന് വൈകീട്ട് ഇസ്ലാഹി സെന്ററില്‍ വെച്ചു നടക്കുന്ന ഫോകസ് ജിദ്ദയുടെ ‘എക്കൊ സെനറ്റ്‘ പരിസ്ഥിതി സെമിനാറില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും. പരിപാടിയുടെ ഭാഗമായി അന്നേ ദിവസം വൈകു. 4.30 മുതല്‍ ആരംഭിക്കുന്ന ‘ഫീല്‍ ദ നേചര്‍’ പൈന്റിംഗ് എക്ഷിബിഷനില്‍ ചിത്രരചന മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച സ്രുഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. എക്ഷിബിഷന്‍ വീക്ഷിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫോകസ് ഭാരവാഹികള്‍ പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം