തൃശൂര്‍: ആത്മീയ ചൂഷണത്തെ ഇസ്‌ലാമിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് നേരിടണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിച്ചു. ആത്മീയ ചൂഷണത്തിനും കേശവാണിഭത്തിനുമെതിരെ ഐ എസ് എം തൃശൂര്‍ ജില്ല കമ്മിറ്റി കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേശവാണിഭം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രവാചക തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതിനോ അതിന്നായി പള്ളി സ്ഥാപിച്ചതിനോ ചരിത്രപരമായി യാതൊരു തെളിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി സംഗമം ഉദ്‌ഘാടനം ചെയ്‌തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, ജമാലുദ്ദീന്‍ അല്‍ഖാസിമി, കെ എ അബ്‌ദുല്‍ഹസീബ് മദനി പ്രഭാഷണം നടത്തി. ഇ ഐ മുജീബ് അധ്യക്ഷതവഹിച്ചു. കെ അബ്‌ദുസ്സലാം മാസ്റ്റര്‍, പി കെ അബ്‌ദുല്‍മജീദ് മാസ്റ്റര്‍, പി കെ അബ്‌ദുല്‍ജബ്ബാര്‍, പി കെ നജ്‌മുദ്ദീന്‍, പി എ മുഹമ്മദ്, കെ ഐ മുഹമ്മദ് നബീല്‍, എം താജുദ്ദീന്‍ സ്വലാഹി, എം എ സാദിഖ് പ്രസംഗിച്ചു.
ചെന്ത്രാപ്പിന്നി സെന്ററില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി പി കെ അബ്‌ദുല്‍മജീദ് മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ വി മുഹമ്മദ് മൗലവി, എ താജുദ്ദീന്‍ സ്വലാഹി പ്രസംഗിച്ചു. പി എ കുഞ്ഞിമുഹമ്മദ്, കെ എം ഹുസൈന്‍, എം എ സാദിഖ്, ഇ ഐ മുജീബ്, എം എ ഫൈസല്‍, അഷ്‌കര്‍ വെഴമന നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം