Sunday, May 06, 2012

ഫോക്കസ് ജിദ്ദയുടെ ഇക്കോ സെനറ്റ് ശ്രദ്ദേയമായി

ജിദ്ദ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ഫോക്കസ് ജിദ്ദ നടത്തുന്ന പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇക്കൊ സെനറ്റ്  പരിസ്ഥിതിയെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളും വിശകലനം ചെയ്ത പ്രകൃതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനമായി മാറി.  മതധാര്‍മിക പ്രസ്ഥാനങ്ങളുടെ അജണ്ടകളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ എന്ന് പ്രസംഗകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ശറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ആയിരുന്നു ഇക്കൊ സെനറ്റ് സംഘടിപ്പിച്ചത്.

            ലോകത്തേറ്റവും ജനസാന്ദ്രതയേറിയ നാടുകളിലൊന്നായ കേരളത്തില്‍ മാലിന്യസംസ്കരണവുമായ ബന്ധപ്പെട്ട പ്രയാസങ്ങള്‍ അനവധിയാണെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ച കേരള സ്റ്റേറ്റ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.പി.എം.എ സലാം വിവരിച്ചു. 
ജനവാസമില്ലാത്ത ഒരിഞ്ച് ഭൂമിപോലും ഇല്ലാത്ത നാട്ടില്‍ നഗരമാലിന്യങ്ങള്‍ അവക്ക് പുറത്തുള്ള ഗ്രാമങ്ങളില്‍ നിക്ഷേപിക്കുന്നത് അനീതിയായതിനാല്‍ മാലിന്യങ്ങള്‍ അവ ഉത്പാദിപ്പിക്കപ്പെടുന്നിടത്ത് തന്നെ സംസ്കരിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കുന്നത്. മാലിന്യങ്ങള്‍ രോഗങ്ങള്‍ ഉണ്ടാക്കുക  മാത്രമല്ല ചെയ്യുന്നത്, നാടിന്റെ വികസനത്തിന് പോലും തടസ്സമാവുകയാണ്. കാലഘട്ടത്തിന്റെ വെല്ലുവിളിയായ മാലിന്യ പ്രശ്ങ്ങളില്‍ യുവാക്കള്‍ക്ക് വളരെയേറെ ചെയ്യാനുണ്ടെന്നും ഫോക്കസ് നടത്തുന്ന ബോധവത്കരണ കാംബയില്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.  

            മതവും ആത്മീയതയും സജീവമായി ചര്‍ച്ച ചെയ്യേണ്ടതാണ് ഇക്കാലഘട്ടത്തിലെ എറ്റവും വലിയ ഉത്കണ്‍ഠയായി മാറിയ പരിസ്ഥിതി പ്രശ്നങ്ങള്‍ എന്ന്  പ്രമുഖ കോളമിസ്റ്റും ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റുമായ മുജീബ് റഹ്മാന്‍ കിലാനൂര്‍ 'പരിസ്ഥിതിയുടെ സാമൂഹ്യ മാനങ്ങള്‍' അവതരിപ്പിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. ആഗോളതാപനവും, സുനാമി, കൊടുങ്കാറ്റുകള്‍ പോലുള്ള പ്ര
കൃതി ദുരന്തങ്ങളും, ലോകാന്ത്യം പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം സംഭവിക്കുമെന്ന ആധിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.
          നമ്മുടെ നാട്ടില്‍ കൃത്യമായി നിര്‍ണയിക്കപ്പെട്ടിരുന്ന ഋതുക്കള്‍ക്ക് അവയുടെ ക്രമീകരണം നഷ്ടപ്പെട്ടിരിക്കുന്നു. കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ രോഗങ്ങളും കുഴിച്ചുമൂടി എന്ന് കരുതിയ പഴയ രോഗങ്ങളും ആരോഗ്യരംഗത്തെ നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്നു. മഴവെള്ളത്തെ തടഞ്ഞു നിര്‍ത്തി ഭൂഗര്‍ഭ ജലത്തെ നിലനിര്‍ത്തിയിരുന്ന മരങ്ങളും, കാറ്റുകളെ തടഞ്ഞു നിര്‍ത്തിയിരുന്ന മലകളും, മഴക്കാടുകളും, കണ്ടല്‍ വനങ്ങളും കേരളത്തില്‍ കൂട്ടത്തോടെ അപ്രത്യക്ഷമാവുകയാണ്. ആവാസ വ്യവസ്ഥയുടെ നിലനില്പ് മനുഷ്യനും പ്ര
കൃതിയുമായുള്ള കൊള്ളക്കൊടുക്കലുകളില്‍ അധിഷ്ഠിതമാണ്.  താളനിബന്ധമായ പരസ്പരബന്ധത്തിലൂടെയും ആശ്രിതത്വത്തിലൂടെയും ആണ് പ്രവഞ്ചം സംവിധാനിച്ചിരിക്കുന്നത്.  ഒരോ ജീവിയെയും ഒരോ ലക്ഷ്യത്തോടെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ രാസവളങ്ങളും കീടനാശിനികളും പല ജീവികളെയും കൂട്ടത്തോടെ പിഴുതെറിഞ്ഞു.  മഴക്കാടുകളുടെ നിഷ്കാസനം മരുവത്കരണത്തിനു ആക്കം കൂട്ടുംബോള്‍ അത്യുത്പാദന ശേഷിയുള്ള വിത്തുകളും ഏകവിള സംസ്കാരവും ജൈവ വൈവിധ്യങ്ങള്‍ മൂലം പരിരക്ഷിക്കപ്പെട്ടിരുന്ന ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു.  അമിത നഗരവത്കരണവും ഗ്രാമങ്ങള്‍ നഗരങ്ങളുടെ മാലിന്യങ്ങള്‍ പേറേണ്ടവര്‍ എന്ന ധാരണയും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.  ജൈവസാങ്കേതിക വിദ്യയിലൂടെ കൃതിമമായി വിരിയിക്കപ്പെടുന്ന മുട്ടക്കോഴി, ഇറച്ചിക്കോഴി മുതല്‍ ഇറച്ചി തിന്നുന്ന പശു വരെയുള്ളവസൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ, സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളുടെ അവസാനിക്കാത്ത പട്ടിക കിനാലൂര്‍ നിരത്തി. 

          ശാസ്ത്രം എല്ലാറ്റിനും പരിഹാരമെന്നും അവസാന വാക്കെന്നും ഉള്‍ക്കൊണ്ടതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം. ലാഭക്കൊതിയില്‍ മാത്രം അധിഷ്ടിതമാണ് മുതലാളിത്ത ആഗോളവത്കരണ വ്യവസ്ഥ എന്ന് തിരിച്ചറിയണം. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയാ‍യി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ കേവല ഉപഭോക്താവായി മാറുമ്പോള്‍ ശാസ്ത്രം ആധിപിടിച്ച മനുഷ്യനെ സഹായിക്കുകയാണ്.  
സ്വയം ത്യജിക്കുവാനും ഉപഭോഗം മിതമാക്കാനും മനുഷ്യനു മാത്രമേ സാധിക്കൂ. അതിനു ജീവിത ശൈലിയില്‍ മാറ്റം വരുത്തണം.  അസൂയ, ആഢംബരഭ്രമം, പ്രകടന പരത, ഉപഭോഗജ്വരം തുടങ്ങിയ മാനസിക വൈകല്യങ്ങളാണ് പ്രകൃതിയുടെ ശതൃക്കള്‍. ആത്മീയമായ ഒരു ദര്‍ശനത്തിന്റെ പിന്‍ബലത്തില്‍ മാത്രമെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്ന അഭിപ്രായം കാലാവസ്ഥ ഉച്ചകോടിയില്‍ വരെ കടന്നു വന്നു.  മനുഷ്യനെ കൊല്ലുന്ന മാരക വിഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മനുഷ്യനെ അല്ലാഹു എങ്ങനെ കൈകാര്യം ചെയ്യുമെന്നു വിശ്വാസികള്‍ ഓര്‍ക്കണം. ഐ.എസ്.എം. “പ്രകൃതിയിലേക്ക് ദൈവത്തിലേക്ക്’ എന്ന പേരില്‍ ഇവ്വിഷയകമായി ഒരു കാമ്പൈന്‍ സംഘടിപ്പിച്ചിരുന്നു. ദൈവശാസ്തത്തിന്റെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ പരിസ്ഥിതി സംരക്ഷണത്തിന് കടന്നുവരട്ടെ എന്ന് മുജീബ്‌ ആഹ്വാനം ചെയ്തു.

           വ്യവസായിക വിപ്ലവത്തിന്റെ ഫലമായി ഉണ്ടായ ആഗോളതാപനം, ഓസോണ്‍ പാളികളിലെ ചോര്‍ച്ച,ആസിഡ് മഴ, മലിനീകരണം എന്നിവ സൃഷ്ടിക്കുന്ന ഗുരതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഡോക്ടര്‍ ഇസ്മൈല്‍ മരുതേരി ശാസ്ത്രീയമായി വിശകലനം ചെയ്തു.  മനുഷ്യനെ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കിയത് അന്യായമായി ഒരു കാ‍യ്ഖനി തിന്നതിന്റെ പേരിലാണെങ്കില്‍ മരങ്ങളോടുള്ള അന്യായം വനനശീകരണത്തിലൂടെ മനുഷ്യന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.  
പ്ലാസ്റ്റിക് സംസ്കാരം മാലിന്യകൂംബാരങ്ങള്‍ കൂട്ടത്തോടെ വന്നടിഞ്ഞു സമുദ്രങ്ങള്‍ മലിനീകരിക്കപ്പെടുവാനും  സമുദ്ര ജീവികള്‍ ചത്തൊടുങ്ങുവാനും ഇടയാക്കുന്നു. നമുക്കുള്ള വിഭവങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗം മാത്രമാണ് പരിഹാരം. ഇസ്മായില്‍ മരുതേരി സദസ്സിനെ ഉണര്‍ത്തി.

            സുന്ദരനായ അല്ലാഹു സുന്ദരമായി സംവിധാനിച്ച പ്രവഞ്ച സംവിധാനത്തെ വി
കൃതമാക്കുന്നത് മനുഷ്യനാണെന്ന് ‘പരിസ്ഥിതിയുടെ ഇസ്ലാമിക മാനങ്ങള്‍‘ വിശകലം ചെയ്തു കൊണ്ട് എം.അഹമദ് കുട്ടി മദനി പറഞ്ഞു. സൃഷ്ടാവിനെ സ്നേഹിക്കുന്ന പോലെ അവന്റെ സൃഷ്ടികളോടുള്ള സ്നേഹവും മനസ്സില്‍ നിറഞ്ഞു നില്‍ക്കണം. നദിക്കരയില്‍ ഇരിക്കുംബോഴും വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അരുള്‍ ചെയ്ത പ്രവാചകന്‍, യുദ്ധത്തില്‍ കൃഷി, വൃക്ഷങ്ങള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. പ്രകൃതിയില്‍ ദൈവസൃഷ്ടിയായതെല്ലാം നിശ്ചിത കാലാവധി എത്തിയാല്‍ മണ്ണിലേക്ക് ലയിച്ചു ചേരുംബോള്‍ മനുഷ്യന്‍ കൃത്രിമമായിസൃഷ്ടിച്ച പ്ലാസ്റ്റിക് ലയിക്കാതെ നില്‍ക്കുന്നു.  മൂന്ന് വര്‍ഷത്തില്‍ അധികം കാലംകൃഷിചെയ്യാത്ത തരിശു ഭൂമി പിടിച്ചെടുത്തു കൃഷിയിറക്കണമെന്നാണ് പ്രവാചക കല്പന. തങ്ങളുടെ പണം കൊണ്ട് കോണ്‍ക്രീറ്റ് കാടുകളും പുല്ലുകള്‍ പോലും വളരാത്ത മുറ്റവും മാത്രമാണ് തഴച്ചു വളരുന്നതെന്ന് പ്രവാസികള്‍ ഓര്‍ക്കണമെന്ന് മദനി ഉദ്ബോധിപ്പിച്ചു.
            ഫോ
ക്കസ് നേരത്തെ നടത്തിയ പരിസ്ഥിതി സൌഹൃദ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മുജീബ് റഹ്മാന്‍, നാസര്‍ ഇത്താക്ക, സലാഹ് കാരാടന്‍, ജരീര്‍ വേങ്ങര, ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ വിസ്തരണം ചെയ്തു. നേരത്തെ മികച്ച ചിത്രരചനകളുടെ പ്രദര്‍ശനവും ചിത്രകാരന്‍ ബഷീര്‍ അരിപ്രയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

           പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സമാപന പ്രസംഗം നടത്തി. പരിപാടിയില്‍ ഫോക്കസ് ജിദ്ദ സി.ഇ.ഒ. പ്രിന്‍സാദ് പാറായി അധ്യക്ഷത വഹിച്ചു.  മുജീബ് റഹ്മാന്‍ സ്വലാഹി ഖിറാ‍അത്ത് നടത്തി. ഷകീല്‍ ബാബു സ്വാഗതവും സിദ്ദിക് വാണിയംബലം നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...