കൊടുവള്ളി: ആത്മീയതയുടെ പേരില്‍ കേരളത്തിലെ മുസ്‌ലിങ്ങളെ യാഥാസ്ഥിതികതയിലേക്ക് നയിക്കുകയും മതത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്നതിനെതിരെ പൊതുസമൂഹം ജാഗരൂകരാവണമെന്ന് കിഴക്കോത്ത് കച്ചേരിമുക്കില്‍ സമാപിച്ച കൊടുവള്ളി വെസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. തിരുകേശത്തിന്റെ പേരില്‍ തട്ടിപ്പിന് കോപ്പു കൂട്ടുന്നവരെ നവോത്ഥാന നായക വേഷം കെട്ടിയേല്‍പ്പിക്കുന്നത് നവോത്ഥാന നായകരോട് ചെയ്യുന്ന അനീതിയാണെന്നും സമ്മേളനം വിലയിരുത്തി.
ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. മണ്ഡലം പ്രസിഡന്റ് എം.കെ. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ആലി, പി. മൂസസ്വലാഹി, കെ.പി. അബ്ദുറഹിമാന്‍ സുല്ലമി, പി.പി. അബ്ദുറഹിമാന്‍, കെ.കെ. അബ്ദുറഹിമാന്‍ കുട്ടി, ശുക്കൂര്‍ കോണിക്കല്‍. മൂസഹാജി, സത്താര്‍ പന്നൂര്‍, കെ. അബ്ദുല്‍ മജീദ്, അസ്സയിന്‍ സ്വലാഹി, മുസ്തഫ നുസ്‌രി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം