കൊച്ചി : കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ദക്ഷിണമേഖലാ പ്രതിനിധി സമ്മേളനം കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ആത്മീയ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ മനുഷ്യ മന:സാക്ഷി ഉണരണമെന്നും മതവിശ്വാസത്തെ ചൂഷകരുടെ കയ്യില്‍ നിന്ന് മോചിപ്പിക്കുന്നതിന് മതവിശ്വാസികളുടെയും സമാധാനകാംക്ഷികളുടെയും കൂട്ടായ്മ രൂപപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.എന്‍.എം. ദക്ഷിണ മേഖലയുടെ പുതിയഭാരവാഹികളായി വി. മുഹമ്മദ് സുല്ലമി (പ്രസിഡന്റ്), അസൈനാര്‍. സി.കെ. (ജനറല്‍ സെക്രട്ടറി), നസീര്‍ കായിക്കര (ട്രഷറര്‍), കെ. അബ്ദുസ്സലാം മാസ്റ്റര്‍, എന്‍.എസ്.എം. റഷീദ്, എ.യു. അബ്ദുല്ല (വൈസ് പ്രസിഡന്റുമാര്‍), മുജീബ്. കെ.ബി, സിറാജ്. ഇ.ഐ, നാസര്‍ ഇസ്‌ലാഹി (ജോ. സെക്രട്ടറിമാര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. വി. മുഹമ്മദ് സുല്ലമി അദ്ധ്യക്ഷത വഹിച്ചു. കെ. അബ്ദുസ്സലാം മാസ്റ്റര്‍, അബ്ദുല്‍ ഗനി സ്വലാഹി, നാസര്‍ മുണ്ടക്കയം, എം.എം. ബഷീര്‍ മദനി, ഡോ. സൈനുദ്ദീന്‍, എന്‍.എസ്.എം. റഷീദ്, അസൈനാര്‍. സി.കെ, ബഷീര്‍ ഫാറൂഖി, എം.കെ. ഷാക്കിര്‍, സുബൈര്‍ കെ.എ., സിറാജ്. ഇ.ഐ, പി.കെ. അബ്ദുല്‍ മജീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം