കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിക്കു കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ വാര്‍ഷിക പരീക്ഷയില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങളാണ് പരീക്ഷയെഴുതിയത്. ഒന്നു മുതല്‍ ഏഴ് വരെ വര്‍ഷത്തില്‍ വിവിധ വിഭാഗങ്ങളിലായി നടന്ന പരീക്ഷയെഴുതിയവരില്‍ അധ്യാപകര്‍, തൊഴിലാളികള്‍, ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ആയിരങ്ങള്‍ ഉള്‍പ്പെടും.
കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമാണ് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകള്‍. ഒരാഴ്‌ചയ്‌ക്കകം പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും റാങ്ക് ജേതാക്കള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
എ അസീസ് കല്ലിക്കണ്ടി കണ്ണൂരിലും എ കെ നസീര്‍ മദനി കോഴിക്കോട് നോര്‍ത്തിലും, റസാഖ് മലോറം കോഴിക്കോട് സൗത്തിലും, അശ്‌റഫ് ചെട്ടിപ്പടി, ശാക്കിര്‍ ബാബു കുനിയില്‍ എന്നിവര്‍ മലപ്പുറം വെസ്റ്റ്, ഈസ്റ്റ് ജില്ലകളിലും, സാലിഹ് പിണങ്ങോട് വയനാട്ടിലും, ഇ ഐ മുജീബ് തൃശൂരിലും, ഫിറോസ് കൊച്ചിന്‍ എറണാകുളത്തും, സമീര്‍ കായംകുളം ആലപ്പുഴയിലും, അബ്‌ദുന്നാസര്‍ പാലക്കാട്ടും, ടി കെ ബശീര്‍ കാസര്‍കോട്ടും പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം