മനാമ: ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം മനാമ സൗത്ത് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ജൂലൈ 29 ന് നടക്കും. വൈകീട്ട് 7.30 ന് മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) മേഖലാ കോര്‍ഡിനേറ്ററും അഖിലേന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, പഠന ക്യാമ്പ്, ഇഫ്താര്‍ സംഗമം, ഖുര്‍ആന്‍ ക്വിസ്, വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും.
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 3856772, 33498517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം