കൊച്ചി : ഒഴിവു സമയങ്ങള്‍ വിജ്ഞാനസമ്പാദനത്തിനായി ഉപയോഗിക്കണമെന്ന് ISM സംസ്ഥാന സെക്രട്ടറി യു പി യഹ്'യ ഖാന്‍ പറഞ്ഞു. ISM എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്നവരുടെ സംഗമത്തിന്റെ ആലോചനായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭിക്കുന്ന അറിവുകള്‍ സാമൂഹിക നന്മക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. ISM മണ്ഡലം സെക്രട്ടറി എം എച് ശുക്കൂര്‍, ഹിലാല്‍ മൂസ, ശാനിയാസ് തിരൂര്‍, അബ്ദുല്‍ റഹീം ഫാറൂഖി, എം എം ബുറാശിന്‍ തൃപ്പനച്ചി, സുബൈര്‍ ഈരാറ്റുപേട്ട, ഇബ്രാഹിം എടവണ്ണ, സി എ മാഹിന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ രൂപീകരണയോഗം ജൂലൈ 27 ബുധനാഴ്ച വൈകുന്നേരം 6.30നു എറണാകുളം ഇസ്ലാഹി സെന്റെറില്‍ ചേരും. താല്പര്യമുള്ളവര്‍ 9846502538, 8089578808 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം