Monday, July 11, 2011

നല്ലത് പറയുക, പുഞ്ചിരിക്കുക – അബ്ദുല് റഷീദ് സേലം



ജിദ്ദ: നല്ല വാക്കും പുഞ്ചിരിയുമാണ്‍ മറ്റുള്ളവറ്ക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും നല്ല സംഭാവനയെന്ന് തിരുനല്‍വേലി ഇസ്ലാമിക് റിസേറ്ച്ച് ഫൌണ്ടേഷന്‍ പ്രബോധകനും ഏര്‍വാടി മുസ്ലിം ജമാഅത്ത് പള്ളി ഖത്തീബുമായ അബ്ദുല്‍ റഷീദ് സേലം പ്രസ്‌താവിച്ചു.ഉംറ നിറ്വഹിക്കാനെത്തിയ അദ്ദേഹം ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. കാപട്യമാണ് സമൂഹത്തിലെയും കുടുംബങ്ങളിലെയും പ്രധാന ശത്രു. മറ്റുള്ളവരുടെ സ്വകാര്യതകള്‍ പൊളിക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തവും സൌമ്യവുമായ സംസാരം എത്ര വലിയ ധിക്കാരിയെയും ഒരു വേള ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. മറ്റൊരാളെകുറിച്ച് പരദൂഷണം പറയുന്നത് അയാള്‍ മരിച്ചു കിടാക്കുമ്പോള്‍ അയാളുടെ മാംസം ഭക്ഷിക്കുന്നതിന്‍ തുല്യമായ പാപമായാണ്‍ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഉല്‍ബോധിപ്പിച്ചു. 


കോഴിക്കോട് സ്വദേശിയായ അദ്ദേഹം കുടുംബ സമേതം തമിഴ്‌നാട്ടിലെ സേലത്താണ് താമസം. സേലം അസ്‌മാ അറബിക് കോളേജ് അധ്യാപകനായ അദ്ദേഹം തമിഴില്‍ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇസ്ലാഹി സെന്ററ് പ്രബോധകന്‍ അഹ്‌മദ് കുട്ടി മദനി സ്വാഗതവും അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...