ദോഹ: ഇസ്‌ലാഹീ മദ്‌റസയിലെ അവധിക്കാല പഠനകോഴ്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച സർഗ്ഗവേദി പ്രധാനാദ്ധ്യാപകൻ അഹ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഫാത്തിമ ശബ്‌നം, അഫീഫ്, അഫാസ്, ശൈമ തുടങ്ങിയ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സർഗ്ഗവേദി ഭാരവാഹികളായി ഹിഷാം, ഫാത്തിമ ശബ്‌നം എന്നിവരെ തെരഞ്ഞെടുത്തു. അദ്ധ്യാപകരായ ശൈജൽ ബാലുശ്ശേരി, മുനീർ സലഫി, നിസാറുദ്ദീൻ തൊടുപുഴ, സുമയ്യ എന്നിവർ നേത്യത്വം നല്‍കി. അബ്ദുറഹ്മാൻ മദനി സ്വാഗതവും അബ്ദുല്‍ലത്തീഫ് നല്ലളം നന്ദിയും പറഞ്ഞു.
അവധിക്കാല പഠനകോഴ്‌സിൽ ജീവിതാനുഭവങ്ങളിലൂടെ ധാർമികമൂല്യങ്ങൾ വളർത്തിയെടുക്കുവാനുളള ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം