കോഴിക്കോട്: കേരളത്തില്‍ പെരുകുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.എസ്.എം. സംസ്ഥാന പ്രവര്‍ത്തക സമിതി സര്‍ക്കാറിനോടാവശ്യപ്പെട്ടു. കുട്ടികളെയും കൗമാരക്കാരെയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതില്‍ സിനിമകള്‍ക്കും ടെലി സീരിയലുകള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും പങ്കുണ്ട്. അതുകൊണ്ട് ഇത്തരം ദൃശ്യങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തണം. സാമൂഹികകൂട്ടായ്മയായ ഗ്രാമസഭകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതിനെതിരെ ബോധവത്കരണം നടത്തണം -ഐ.എസ്.എം. ആവശ്യപ്പെട്ടു.
കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി യോഗം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഫൈസി തരിയോട്, ജന. സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍, അബൂബക്കര്‍ സിദ്ദീഖ് കാസര്‍കോട്, നജീബ് തിക്കോടി, അബ്ദുല്‍ ജലീല്‍ വയനാട്, ഫൈസല്‍ നന്മണ്ട, അലി അശ്‌റഫ് പുളിക്കല്‍, കെ.പി. അബ്ദുല്‍ വഹാബ്, വീരാപ്പു അന്‍സാരി, ശാക്കിര്‍ എറണാകുളം, സമീര്‍ കായംകുളം, കുഞ്ഞുമോന്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം